ഓടുന്നതിനെ കത്തിക്ക് മുകളിൽ തെന്നി വീണു; കാസർഗോഡ് എട്ടു വയസുകാരന് ദാരുണാന്ത്യം
കാസർഗോഡ് ഓടുന്നതിനെ തെന്നി കത്തിയ്ക്ക് മുകളിൽ വീണ എട്ടുവയസുകാരന് ദാരുണാന്ത്യം. മാതാവ് ചക്ക മുറിക്കുമ്പോൾ ഓടിവന്ന എട്ടുവയസുകാരൻ കാലുതെന്നി കത്തിയിൽ വീണ് ഗുരുതരമായി മുറിവേൽക്കുകയായിരുന്നു. നെക്രാജെ പിലാങ്കട്ട വെള്ളൂറടുക്ക സുലേഖയുടെ മകൻ ഹുസൈൻ ഷഹബാസ് (8) ആണ് മരിച്ചത്. ബുധനാഴ്ച വൈകിട്ടാണ് സംഭവം. മാതാവ് സുലൈഖ ചക്ക മുറിക്കുന്നതിനിടയിൽ ഓടി വന്ന ഷഹബാസ് കത്തിയുടെ മുകളിലേക്ക് വീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ഉടൻ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തിൽ വിദ്യനഗർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.