ഏഷ്യാനെറ്റ് റിപ്പോർട്ടർ അഖില നന്ദകുമാറിനെതിരെ പൊലീസ് കേസെടുത്ത സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്

Spread the love

ഏഷ്യാനെറ്റ് റിപ്പോർട്ടർ അഖില നന്ദകുമാറിനെതിരെ പൊലീസ് കേസെടുത്ത സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി പി എം ആർഷോ നൽകിയ പരാതിയിൽ നടപടിയെടുത്തത് ഉന്നതതല സമ്മര്‍ദ്ദത്തെ തുടർന്നെന്നാണ് വിവരം. അഖില നന്ദകുമാർ അടക്കമുളളവർക്കെതിരെ കേസെടുക്കാൻ നിർദേശിച്ചത് എഡിജിപി എം ആർ അജിത് കുമാർ.ആദ്യം നൽകിയ പരാതിയിൽ കേസെടുക്കാതെ വന്നതോടെയാണ് പ്രതിപ്പട്ടിക നിരത്തി ഒരേ ദിവസം തന്നെ രണ്ടാമത്തെ പരാതി നൽകിയത്. അടിയന്തര നടപടിയെടുക്കാനും പ്രത്യേക അന്വേഷണസംഘത്തെ നിയോഗിക്കാനും നിർദേശിച്ചത് എഡിജിപിയാണ്എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി പിഎം ആർഷോയ്ക്ക് മാനനഷ്ടമുണ്ടാക്കാൻ കരുതിക്കൂട്ടി വ്യാജരേഖ ചമച്ചു സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചു എന്നാണ് റിപ്പോർട്ടർ അഖിലയ്ക്കെതിരായ പരാതി .മുൻ എസ്എഫ്ഐ നേതാവ് വിദ്യയുടെ വ്യാജ സർട്ടിഫിക്കറ്റ് വിവാദം റിപ്പോർട്ട് ചെയ്യാൻ മഹാരാജാസ് കോളേജിലെത്തിയ റിപ്പോർട്ടർ അഖില നന്ദകുമാർ കെഎസ് യു നേതാക്കളോട് അവർ സംസാരിക്കുന്ന സാഹചര്യത്തിലാണ് അവർ ആർഷോയുടെ മാർക്ക് ലിസ്റ്റ് ഫോണിൽ കാണിച്ചു കൊണ്ട് ലൈവിൽ ആരോപണം ഉന്നയിക്കുന്നത്.തുടർന്നാണ് ആർഷോ സംസ്ഥാന ഡിജിപി അനിൽകാന്തിന് പരാതി നൽകിയത്. ഡിജിപിക്ക് നൽകിയ പരാതി നിലനിൽക്കെ അന്നേദിവസം ഉച്ചയ്ക്കുശേഷം ആർഷോ ക്രമസമാധാനച്ചുമതലയുളള എ‍ഡജിപി അജിത് കുമാറിന് വിശദമായ മറ്റൊരു പരാതി കൈമാറി. മാർക് ലിസ്റ്റ് വിവാദത്തിൽ മഹാരാജാസ് കോളജ് പ്രിൻസിപ്പൽ അടക്കമുളളവർ ഇടപെട്ട് തനിക്കെതിരെ ഗൂഡാലോചന നടത്തിയെന്നും, അന്വേഷിക്കണമെന്നുമായിരുന്നു ആവശ്യം. ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ടർ അഖില നന്ദകുമാറിന്‍റെ പേരും ഇതിലുണ്ടായിരുന്നു.അടിയന്തര നടപടിയെടുക്കാൻ എഡിജിപി നിർദേശിച്ചതിനെ തുടർന്നാണ് കേസെടുക്കാൻ ആവശ്യപ്പെട്ട് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ ആർഷോയുടെ രണ്ടാമത്തെ പരാതിയും എറണാകുളം സെൻട്രൽ പൊലീസിന് നൽകിയത്.

Leave a Reply

Your email address will not be published. Required fields are marked *