കാക്ക’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ നടി ലക്ഷ്മിക സജീവൻ അന്തരിച്ചു

Spread the love

കൊച്ചി: ‘കാക്ക’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ നടി ലക്ഷ്മിക സജീവൻ എന്ന രേഷ്മ (24) ഷാർജയിൽ അന്തരിച്ചു. പള്ളുരുത്തി കച്ചേരിപ്പടി വാഴവേലിൽ വീട്ടിൽ സജീവന്റെയും ലിമിറ്റയുടെയും മകളാണ്. ഹൃദയാഘാതത്തെ തുടർന്നാണ് മരണമെന്നാണ് റിപ്പോർട്ട്‌. ഷാർജയിൽ ബാങ്കിൽ ജോലി ചെയ്യുകയായിരുന്നു.മാറ്റിനിർത്തപ്പെടുന്നവരുടെ അതിജീവനത്തിന്റെ കഥ പറയുന്ന ‘കാക്ക’ എന്ന ഹ്രസ്വചിത്രത്തിലെ പഞ്ചമി എന്ന കഥാപാത്രത്തിലൂടെയാണ് ശ്രദ്ധേയയാവുന്നത്. നിറത്തിന്റെ പേരിൽ വീട്ടുകാരിൽ നിന്നുപോലും അവഗണനകൾ നേരിടുന്ന പഞ്ചമി പിന്നീട് തന്‍റെ കുറവിനെ പോസിറ്റീവായി കാണുകയും സധൈര്യം നേരിടുകയും ചെയ്യുന്നതായിരുന്നു ‘കാക്ക’ പറയുന്ന കഥ. തുടർന്ന് ഒരു യമണ്ടൻ പ്രേമകഥ, പഞ്ചവർണത്തത്ത, സൗദി വെള്ളക്ക, പുഴയമ്മ, ഉയരെ, ഒരു കുട്ടനാടൻ ബ്ലോ​ഗ്, നിത്യഹരിത നായകൻ തുടങ്ങിയ ചിത്രങ്ങളിലും വേഷമിട്ടു.

Leave a Reply

Your email address will not be published. Required fields are marked *