എമ്പുരാന്‍ ദേശവിരുദ്ധ സിനിമയെന്ന് ആവര്‍ത്തിച്ച് ഓര്‍ഗനൈസര്‍; മുരളീ ഗോപിക്കും പൃഥ്വിരാജിനുമെതിരെ അന്വേഷണം വേണം
എമ്പുരാന്‍ ദേശവിരുദ്ധ സിനിമയെന്ന് ആവര്‍ത്തിച്ച് ഓര്‍ഗനൈസര്‍. പൃഥ്വിരാജിന്റെ സിനിമകള്‍ പരാമര്‍ശിച്ചണ് ആക്രമണം. റീ എഡിറ്റിന് ശേഷവും ഹിന്ദു വിരുദ്ധയും- ക്രിസ്ത്യന്‍ വിരുദ്ധതയും അടങ്ങിയിരിക്കുന്നുവെന്നും ആര്‍എസ്എസ് മുഖപത്രം.യുവാക്കളെ ഭീകരവാദത്തിലേക്ക് സ്വാധീനിക്കുന്ന സിനിമയാണ് എമ്പുരാന്‍. പേരുകളും സംഭാഷണങ്ങളും മാറ്റം വരുത്തിയിട്ടും സിനിമ ഹിന്ദു വിരുദ്ധവികാരം നിലനിര്‍ത്തി. സംവിധായകനും തിരക്കഥാകൃത്തും മുസ്ലിം ഭീകരതയുടെ ഉത്തരവാദിത്വം ഹിന്ദുക്കള്‍ക്ക് മേല്‍ ചുമത്തി. സിനിമയിലൂടെ ഇസ്ലാമിക ഭീകരതയെ വെള്ളപൂശിയെന്നും ആരോപണം.
പൃഥ്വിരാജിന് പുറമേ മുരളി ഗോപിയെയും ലേഖനം വിമര്‍ശിക്കുന്നുണ്ട്. മുരളി ഗോപീ രാജ്യത്തെ ഭരണകൂടത്തെ വിമര്‍ശിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ പ്രസംഗങ്ങള്‍ അരാജകത്വം നിറഞ്ഞതെന്നും ഓര്‍ഗനൈസര്‍. അതിനാല്‍ ദേശവിരുദ്ധ ശക്തികളുമായുള്ള ബന്ധം അന്വേഷിക്കണം. ജനഗണ മന, അന്‍വര്‍ എന്നീ സിനിമകള്‍ രാജ്യവിരുദ്ധതയെ പ്രോത്സാഹിപ്പിക്കുന്നു. ഈ സാഹചര്യത്തില്‍ പൃഥ്വിരാജിന്റെ വിദേശ ബന്ധങ്ങള്‍, സാമ്പത്തിക ഇടപാടുകള്‍ അന്വേഷിക്കണം. ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ മറവില്‍ വര്‍ഗീയ വിഭജനം നടത്തുന്നതതില്‍ ഇരുവരും ക്ഷമാപണം നടത്തണമെന്നൊക്കെയാണ് ആര്‍എസ്എസ് മുഖപത്രം പറയുന്നത്.