പഹല്‍ഗാം ഭീകരാക്രമണത്തില്‍ തിരിച്ചടി ഭയന്ന് പാകിസ്ഥാന്‍; ഐക്യരാഷ്ട്ര സഭയുടെ സഹായം ആവശ്യപ്പെട്ടു
പഹല്‍ഗാം ഭീകരാക്രമണത്തില്‍ തിരിച്ചടി ഭയന്ന് പാകിസ്ഥാന്‍. അടിയന്തരമായി ഇടപെടണമെന്ന ഐക്യരാഷ്ട്ര സഭയുടെ സഹായം പാകിസ്ഥാന്‍ ആവശ്യപ്പെട്ടു. ഇന്ത്യ തിരിച്ചടിക്കുമെന്ന വിവിരം ലഭിച്ചതായി പാകിസ്ഥാന്‍ വാര്‍ത്താ വിനിയമയ മന്ത്രി അത്താവുള്ള തരാര്‍.ഇന്ത്യന്‍ സൈന്യത്തിന് പ്രധാന മന്ത്രി നിര്‍ദേശം നല്‍കിയതിന് പിന്നാലെയാണ് തരാറിന്റെ പരാമര്‍ശം.
പഹല്‍ഗാം ഭീകരാക്രമണത്തില്‍ ഇന്ത്യയുടെ തിരിച്ചടി ഭയപ്പെടുന്നതാണ് പാക്കിസ്ഥാന്‍ വാര്‍ത്താ വിനിമയ മന്ത്രിയുടെ പരാമര്‍ശം. പാക്കിസ്ഥാന് എതിരെയുള്ള ഇന്ത്യയുടെ സൈനിക നടപടി ഉടന്‍ ഉണ്ടാകുമെന്ന് മന്ത്രി അത്താവുള്ള തരാര്‍. 36 മണിക്കൂറിനുള്ളില്‍ സൈനിക നടപടി ഉണ്ടാകും എന്ന രഹസ്യന്വേഷണ വിഭാഗത്തിന്റെവിവരം ലഭിച്ചു. ഭീകരാക്രമണത്തില്‍ പാക്കിസ്ഥാനും പങ്കുണ്ടെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നും അതാവുള്ള ചൂണ്ടിക്കാട്ടി. ഇരു രാഷ്ട്രങ്ങളും തമ്മിലുണ്ടാകുന്ന സംഘര്‍ഷങ്ങളുടെ ഉത്തരവാദിത്വം ഇന്ത്യക്കായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്ത്യയുടെ പ്രതിരോധത്തില്‍ ഐക്യരാഷ്ട്രസഭയുടെ സഹായവും പാക്കിസ്ഥാന്‍ തേടിയിട്ടുണ്ട്. വിഷയത്തില്‍ ഐക്യരാഷ്ട്രസഭ ഇടപെടണമെന്ന്പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ്‌ഐക്യരാഷ്ട്രസഭ ജനറല്‍ സെക്രട്ടറി അന്റോണിയോ ഗുട്ടറ്സ് സ്സിനോട് ആവശ്യപ്പെട്ടിരുന്നു. ഭീകരാക്രമണത്തില്‍ പങ്കില്ലെന്ന് ആവര്‍ത്തിക്കുന്ന പാക്കിസ്ഥാന്‍ സ്വതന്ത്ര അന്വേഷണത്തിന് സഹകരിക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട് . പാക്കിസ്ഥാനെതിരെയുള്ള പ്രതിരോധ പ്രവര്‍ത്തനത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി സേനക്ക് പൂര്‍ണ്ണ സ്വാതന്ത്ര്യം നല്‍കിയതിന് പിന്നാലെയാണ് പാകിസ്താന്റെ പരാമര്‍ശങ്ങള്‍