കുടിശ്ശികയായ സാമൂഹ്യ ക്ഷേമ പെൻഷൻ ഇൻസെന്റീവ് തുക അനുവദിച്ചു

Spread the love

തിരുവനന്തപുരം: കേരളത്തിലെ സാമൂഹ്യസുരക്ഷാ പെൻഷൻ വിതരണം ചെയ്യുന്ന പ്രാഥമിക സഹകരണ സംഘങ്ങളിലെ കളക്ഷൻ ഏജൻറ് മാരും മറ്റു ജീവനക്കാരുമായ പെൻഷൻ വിതരണം ചെയ്തവർക്കുള്ള ഇൻസെന്റീവ് 10 ഘട്ടങ്ങളിൽ(2023 മാർച്ച് മുതൽ,2025 ഫെബ്രുവരി വരെ) വിതരണം ചെയ്തതിന് ലഭിക്കാനുള്ള ഇപ്പോഴും ലഭ്യമായിട്ടില്ല വെയിലും മഴയും വകവെക്കാതെ ഓണം വിഷു റംസാൻ ക്രിസ്മസ്സ് എന്നീ ആഘോഷങ്ങളിൽ ആഘോഷങ്ങളിൽ പോലും പങ്കെടുക്കാതെ ടെൻഷൻ ഗുണഭോക്താക്കൾക്ക് സ്വന്തം കയ്യിൽനിന്നു പണം ചെലവാക്കി പെട്രോളും മറ്റു ചെലവുകളും ചെയ്താണ് യഥാസമയം ജീവനക്കാർ പെൻഷൻ എത്തിച്ചു കൊണ്ടിരിക്കുന്നത്. എന്നാൽ ആദ്യം പ്രഖ്യാപിച്ച കമ്മീഷൻ 40 രൂപയിൽ നിന്നും 25 രൂപയാക്കി കുറച്ചിട്ടും കുറച്ചിട്ടും ഇപ്പോഴും ഇൻസെന്റീവ് ലഭ്യമായിട്ടില്ല എന്നുള്ളത് തീർത്തും പ്രയാസകരമാണ്. പ്രയാസകരമാണ് കൊടുത്തുതീർക്കാനുള്ള ഇൻസെന്റീവ് എത്രയും വേഗത്തിൽ അനുവദിക്കണം എന്ന് ആവശ്യപ്പെടുന്ന കോ ഓപ്പറേറ്റീവ് എംപ്ലോയീസ് ഓർഗനൈസേഷൻ (CEO) സംസ്ഥാന കമ്മിറ്റിക്ക് വേണ്ടി സംസ്ഥാന പ്രസിഡണ്ട് പി. ഉബൈദുള്ള എം.എൽ.എ ,ജനറൽ സെക്രട്ടറി പൊൻപാറ കോയക്കുട്ടി എന്നിവർ നിവേദനം വഴി ബഹുമാനപ്പെട്ട സഹകരണ വകുപ്പ് മന്ത്രി ശ്രീ. വി.എൻ. വാസവൻ അവർകളോട് ആവശ്യപ്പെട്ടു. നിവേദനം ബഹുമാനപ്പെട്ട സഹകരണ വകുപ്പ് മന്ത്രി ബഹുമാനപ്പെട്ട സഹകരണ സംഘം രജിസ്ട്രാർ എന്നിവർക്ക് സംസ്ഥാന ജനറൽ സെക്രട്ടറി പൊൻപാറക്കോയക്കുട്ടി,വൈസ് പ്രസിഡണ്ട് മുസ്തഫ പൊന്നമ്പാറ, സംസ്ഥാന കമ്മിറ്റി അംഗം പി.എം ജാഫർഎന്നിവർ സമർപ്പിക്കുകയുണ്ടായി

Leave a Reply

Your email address will not be published. Required fields are marked *