ഹരിത നെയ്യാർ – മാലിന്യ രഹിത നെയ്യാറ്റിൻകര പദ്ധതിക്ക് തുടക്കമായി
ചെങ്കൽ : നെയ്യാറ്റിന്‍കര നിയോജകമണ്ഡലം പരിപൂര്‍ണ്ണമായും മാലിന്യരഹിതമാക്കുകയെന്ന ലക്ഷ്യത്തോടെ കെ ആൻസലൻ എംഎൽഎ രൂപം നൽകിയ പദ്ധതിയാണ് ഹരിത നെയ്യാർ. ചെരിപ്പ്, ബാഗ്, തുണിത്തരങ്ങള്‍, കുപ്പിച്ചില്ലുകള്‍, ഇലക്ട്രോണിക്സ് മാലിന്യങ്ങൾ എന്നിങ്ങനെയുള്ള അജൈവ മാലിന്യങ്ങളാണ് ഹരിതകര്‍മസേനാംഗങ്ങളുടെ സഹായത്തോടെ ശേഖരിക്കുന്നത്. ഇങ്ങനെ ശേഖരിക്കുന്ന മാലിന്യങ്ങൾ സംസ്കരിക്കുന്നതും ശാസ്ത്രീയ പുനഃചംക്രമണം നടത്തുന്നതും ക്ലീന്‍ കേരള കമ്പനിയാണ്. നിയോജകമണ്ഡലത്തിലെ പഞ്ചായത്തുകളുടെയും നഗരസഭയുടെയും സഹകരണത്തോടെ എല്ലാ വിഭാഗം ജനങ്ങളുടെയും പിന്തുണയോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. ഇന്ന് ചെങ്കൽ പഞ്ചായത്തിലെ ആദ്യ ലോഡ് അജൈവ മാലിന്യം ജനുവരി 28 ശനിയാഴ്ച ക്ലീൻ കേരള കമ്പനിക്ക് കൈമാറി. കെ ആൻസലൻ എം എൽ എ ക്ലീൻ കേരള കമ്പനിയിലേക്ക് ലോഡുമായി പോകുന്ന വാഹനത്തിൻ്റെ ഫ്ളാഗ് ഓഫ് ചെയ്തു. പാറശാല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ ബെൻ ഡാർവിൻ, ചെങ്കൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി ആർ ഗിരിജ, വൈസ് പ്രസിഡൻ്റ് കെ അജിത്ത് കുമാർ, ജില്ലാ പഞ്ചായത്ത് അംഗം സൂര്യ എസ് പ്രേം, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ജോജി, രാഹിൽ ആർ നാഥ് വിവിധ ജന പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.