ഹൈദരാബാദിൽ സൺറൈസേഴ്‌സ് ഹൈദരാബാദ് ടീം താമസിക്കുന്ന ഹോട്ടലിൽ തീപിടിത്തം
ഹൈദരാബാദില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് താരങ്ങള്‍ താമസിക്കുന്ന ഹോട്ടലിൽ തീപിടിത്തം. പാര്‍ക്ക് ഹയാത്ത് ഹോട്ടലില്‍ ആണ് തീപിടിത്തമുണ്ടായത്. കെട്ടിടത്തില്‍ തീ അതിവേഗം പടരുകയും പുകപടലങ്ങള്‍ നിറയുകയും ചെയ്തു. ഇതുവരെ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. അഗ്നിശമന സേനാംഗങ്ങൾ ഉടൻ സ്ഥലത്തെത്തി തീ അണച്ചതായിട്ടാണ് റിപ്പോർട്ട്. സണ്‍റൈസേഴ്‌സ് താരങ്ങളും അപകടം കൂടാതെ പുറത്തിറങ്ങി. സംഭവത്തിന്റെ വീഡിയോകൾ പുറത്തുവന്നിട്ടുണ്ട്. തീയിൽ നിന്നുള്ള കട്ടിയുള്ള പുക ചുറ്റുപാടുകളിലേക്ക് പടരുന്നത് വീഡിയോയിൽ കാണിച്ചിരുന്നു.
ബന്‍ജാര ഹില്‍സിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ തിങ്കളാഴ്ച രാവിലെയാണ് തീപ്പിടിത്തമുണ്ടായത്. ഈ സമയം ഹൈദരാബാദ് ടീമംഗങ്ങള്‍ ഹോട്ടലിലുണ്ടായിരുന്നു. ആദ്യ ഫ്‌ളോറിലാണ് തീപ്പിടിത്തമുണ്ടായത്. ഉടന്‍തന്നെ പുകപടലങ്ങള്‍ നിറഞ്ഞു. പിന്നാലെ അഗ്നിരക്ഷാസേനയെത്തി സ്ഥിതിഗതികള്‍ ശാന്തമാക്കി.
തീപിടിത്തത്തെ തുടർന്ന് സൺറൈസേഴ്‌സ് ഹൈദരാബാദ് (എസ്ആർഎച്ച്) ഐപിഎൽ ടീമിലെ അംഗങ്ങൾ ഹോട്ടൽ ഒഴിഞ്ഞു. ഹോട്ടൽ മാനേജ്‌മെന്റും പോലീസും കനത്ത സുരക്ഷയിൽ സ്വകാര്യ ബസുകളിലാണ് ക്രിക്കറ്റ് കളിക്കാരെ മാറ്റിയത്. എസ്ആർഎച്ച് ടീം കളിക്കാരും സപ്പോർട്ട് സ്റ്റാഫും എസ്ആർഎച്ച് മാനേജ്മെന്റ് അംഗങ്ങളും ആറാം നിലയിലെ മുറികളിലാണ് താമസിച്ചിരുന്നത്.
ഒന്നാം നിലയിലെ വൈദ്യുതി വയറുകൾ കത്തിയതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക റിപ്പോർട്ട്. ഹോട്ടലില്‍ ഇന്ന് വൈകീട്ട് തെലുഗു ചിത്രം ഒഡേല-2ന്റെ പ്രീറിലീസ് പരിപാടി നിശ്ചയിച്ചിരുന്നു.