ന്യൂനപക്ഷ കമ്മീഷൻ സിറ്റിംഗ്
സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ്റെ സിറ്റിംഗ് ഏപ്രില്‍ 16ന് രാവിലെ 11 മണിക്ക് ശാസ്തമംഗലത്തെ കമ്മീഷന്റെ ഓഫീസിലെ കോര്‍ട്ട് ഹാളില്‍ നടക്കും. കമ്മീഷന്‍ ചെയര്‍മാന്‍ എ.എ.റഷീദ് ഹര്‍ജികള്‍ പരിഗണിക്കും.
സിറ്റിംഗില്‍ നിലവിലുള്ള പരാതികള്‍ പരിഗണിക്കുന്നതിനോടൊപ്പം പുതിയ പരാതികളും സ്വീകരിക്കും. കമ്മീഷന്റെ 9746515133 എന്ന വാട്ട്‌സ്ആപ്പിലേക്കും പരാതികള്‍ അയക്കാവുന്നതാണ്.