കുഞ്ചലുംമൂട് ജയിൽ സൂപ്രണ്ട് കിണറ്റിൽ വീണു മരിച്ചു
തിരുവനന്തപുരം : കുഞ്ചലുംമൂട് ജയിൽ സൂപ്രണ്ട് കിണറ്റിൽ വീണു മരിച്ചു. മാവുവിള വെണ്ണിയൂർ സ്വദേശി ജയിൽ സൂപ്രണ്ട് സുരേന്ദ്രൻ (55) ആണ് കിണറ്റിൽ വീണ് മരിച്ചത്. നാട്ടുകാർ വിവരമറിച്ചതിനെ തുടർന്ന് സംഭവസ്ഥലത്ത് എത്തിയ വിഴിഞ്ഞം ഫയർ ഫോഴ്സ് റെസ്ക്യൂ ടീം കിണറ്റിനുള്ളിൽ അകപ്പെട്ട ജയിൽ സൂപ്രണ്ടിനെ പുറത്തെടുത്തു. വിഴിഞ്ഞം ഗവ: ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.