പുതിയ മദ്യനയത്തെ സ്വാഗതം ചെയ്ത് ഇവന്റ് മാനേജ്‌മെന്റ് അസോസിയേഷൻ

Spread the love

കൊച്ചി : സംസ്ഥാന സർക്കാരിന്റെ പുതുക്കിയ മദ്യ നയത്തെ സ്വാഗതം ചെയ്ത് ഇവന്റ് മാനേജ്‌മെന്റ് അസോസിയേഷൻ കേരള (EMAK). ത്രീ സ്റ്റാറിന് മുകളിലുള്ള ഹോട്ടലുകളിൽ ഡ്രൈ ഡേയിലും മദ്യം വിളമ്പാൻ അനുമതി നൽകിയത് ടൂറിസത്തിന് മുതൽക്കൂട്ടാകുമെന്ന് സംഘടന വിലയിരുത്തി. വിവാഹം, അന്താരാഷ്ട്ര കോൺഫറൻസുകൾ എന്നിവയ്ക്കുള്ള വേദിയായി കേരളത്തെ തെരഞ്ഞെടുക്കാൻ വിദേശികളെ ആകർഷിക്കുന്നതിന് ഈ തീരുമാനം ഗുണകരമാകും.

ഏറെക്കാലമായി ആവശ്യപ്പട്ടിരുന്ന പ്രധാനപ്പെട്ട മാറ്റമാണ് ഇപ്പോൾ യാഥാർഥ്യമായിരിക്കുന്നതെന്ന് ഇവന്റ് മാനേജ്‌മെന്റ് അസോസിയേഷൻ കേരളയുടെ പ്രസിഡന്റ് രാജു കണ്ണമ്പുഴ പറഞ്ഞു. ഉന്നത മൂല്യമുള്ള ആഭ്യന്തര, അന്താരാഷ്ട്ര പരിപാടികളെ കേരളത്തിലേക്ക് ആകർഷിക്കാൻ ഇതിലൂടെ സാധിക്കും. ഇവന്റ് മാനേജ്‌മെന്റ് രംഗത്തിന് ഈ തീരുമാനം ഏറെ ഗുണകരമാകുമെന്നും അദ്ദേഹം പറഞ്ഞു.

വിവാഹത്തിനും മറ്റ് പരിപാടികൾക്കും കേരളത്തെ ഒരു പ്രധാന കേന്ദ്രമാക്കി മാറ്റാൻ തീവ്രപരിശ്രമം നടത്തുന്ന സംഘടനയാണ് ഇവന്റ് മാനേജ്‌മെന്റ് അസോസിയേഷൻ ഓഫ് കേരള. ഇവന്റ്, ഹോസ്പിറ്റാലിറ്റി രംഗങ്ങളിൽ കേരളത്തെ ആഗോളതലത്തിൽ അറിയപ്പടുന്ന കേന്ദ്രമാക്കി ഈ തീരുമാനം മാറ്റുമെന്നാണ് സംഘടന പ്രതീക്ഷിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *