റിപ്പബ്ലിക് ദിന പരിപാടിക്കിടെ അലിഗഡ് മുസ്ലീം സര്‍വ്വകലാശാലയ്ക്ക് പുറത്ത് അല്ലാഹു അക്ബര്‍ മുദ്രാവാക്യം വിളിച്ച സംഭവത്തില്‍ പോലീസ് നടപടി
ന്യൂഡൽഹി: റിപ്പബ്ലിക് ദിന പരിപാടിക്കിടെ അലിഗഡ് മുസ്ലീം സര്‍വ്വകലാശാലയ്ക്ക് പുറത്ത് അല്ലാഹു അക്ബര്‍ മുദ്രാവാക്യം വിളിച്ച സംഭവത്തില്‍ പോലീസ് നടപടി. എന്‍സിസി യൂണിഫോം ധരിച്ച വിദ്യാര്‍ത്ഥികള്‍ മതപരമായ മുദ്രാവാക്യങ്ങള്‍ വിളിക്കുന്നതായി ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.ഇതിന് പിന്നാലെയാണ് മുദ്രാവാക്യം മുഴക്കിയ വിദ്യാര്‍ത്ഥികള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്ന് സര്‍വ്വകലാശാലയോട് അലിഗഡ് പോലീസ് ഉത്തരവിട്ടത്. ഇന്നലെ നടന്ന റിപ്പബ്ലിക് ദിന പരിപാടിക്കിടെ അലിഗഡ് മുസ്ലീം സര്‍വ്വകലാശാല ക്യാമ്പസിന് പുറത്ത് ചിത്രീകരിച്ചതാണ് ഈ വീഡിയോ. ഒരു ആണ്‍കുട്ടിയാണ് മുദ്രാവാക്യം വിളിക്കുന്നത്, അതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയും നിരവധിപ്പേർ ഈ വീഡിയോയ്‌ക്കെതിരെ പ്രതിഷേധവുമായി രംഗത്തെത്തുകയും ചെയ്തു.സര്‍വകലാശാലയുടെ ഗേറ്റില്‍ നിന്നാണ് വിദ്യാര്‍ത്ഥി മുദ്രാവാക്യം വിളിക്കാന്‍ തുടങ്ങിയത്. സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. വിദ്യാര്‍ത്ഥിയെ തിരിച്ചറിഞ്ഞശേഷം നടപടിയെടുക്കുമെന്ന് എഎംയു പ്രോക്ടര്‍ വസീം അലി പറഞ്ഞു. എല്ലാ ദേശീയ ഉത്സവങ്ങളും സര്‍വകലാശാലയില്‍ വലിയ രീതിയിലാണ് ആഘോഷിക്കുന്നതെന്നും വസീം അലി പറഞ്ഞു.