ഇൻ്റർനാഷണൽ മാസ്റ്റേഴ്സ് ടി20 ലീഗിൽ ഇന്ത്യക്ക് ജയം
ഇൻ്റർനാഷണൽ മാസ്റ്റേഴ്സ് ടി20 ലീഗിൽ ഇന്ത്യക്ക് ജയം. ഇന്ന് നടന്ന ഫൈനലിൽ വെസ്റ്റ് ഇൻഡീസിനെ ആറ് വിക്കറ്റിനാണ് ഇന്ത്യ തോൽപ്പിച്ചത്.
വിൻഡീസിൻ്റെ 148 റൺസ് 17 പന്ത് ശേഷിക്കെ ഇന്ത്യ മറികടന്നു. അംബാട്ടി റായിഡു ഇന്ന് അർധ സെഞ്ച്വറി (74) നേടി. ക്യാപ്റ്റൻ സച്ചിൻ ടെണ്ടുൽക്കർ 25 റൺസാണ് സ്കോർ ചെയ്തത്. സ്റ്റുവർട്ട് ബിന്നി 9 പന്തിൽ നിന്ന് 16 റൺസും, യുവരാജ് സിംഗ് 11ൽനിന്ന് 13 റൺസുമെടുത്തു. 41 പന്തിൽ നിന്ന് 57 റൺസ് നേടിയ വിൻഡീസിൻ്റെ ടോപ് സ്കോറർ.