ലഹരി മാഫിയക്കെതിരെ സമരം പ്രഖ്യാപിച്ച് കുറ്റിക്കാട്ടൂർ ഏരിയ ഫ്യുമ്മ
മാനവരാശിക്ക് വലിയ ഭീഷണിയായി മാറിയ മയക്കുമരുന്ന്മ നുഷ്യ മനസ്സിൽ നശീകരണ ചിന്തയും, തികഞ്ഞ സെൽഫിഷ്നസ്സും, ആക്രമണവാസനയും, സ്വന്തം മാതാപിതാക്കൻമാരേയും സഹോദരി സഹോദരന്മാരെയും തിരിച്ചറിയാൻ പോലും കഴിയാത്ത വിധം മനസ്സുകളെ പരിവർത്തിപ്പിക്കുന്നു.
ഈ സാമൂഹിക തിൻമയെ ചെറുക്കാൻ, പിഞ്ച് കുട്ടികളെപ്പോലും കണ്ണികളാക്കുന്ന മാഫിയ റാക്കറ്റിൻ്റെ നെറ്റുകൾ തകർക്കാൻ ഫ്യുമ്മ മുന്നിൽ നിൽക്കുമെന്ന് കുറ്റിക്കാട്ടൂർ മേഖല ഫ്യുമ്മ പ്രഖ്യാപനം നടത്തി.
വെള്ളിപറമ്പ് കിസ്സയിൽ വെച്ച് സംഘടിപ്പിച്ച ഇഫ്താർ സംഗമം വേദിയിൽ ഡ്രഗ്സിനെതിരെ ഫ്യുമ്മ അംഗങ്ങൾ പ്രതിക്ഞയെടുത്തു.
ഇഫ്താർ സംഗമം സംസ്ഥാന വൈപ്രസിഡണ്ട് പേങ്കാട്ടിൽ അഹമ്മദ് ഹാജി ഉദ്ഘാടനം ചെയ്തു. ലഹരി വിരുദ്ധ ക്യാമ്പയിൻ സംസ്ഥാന സെക്രട്ടറി പ്രസീത് ഗുഡ് വേ ഉദ്ഘാടനം നിർവ്വഹിച്ചു. മേഖലാ പ്രസിഡണ്ട് മുജീബ് റഹ്മാൻ ഇടക്കണ്ടി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡണ്ട് ഷെഹരിയാർ റമളാൻ സന്ദേശം നൽകി.
ലഹരിക്കെതിരെ പ്രതിക്ഞ ചന്ദ്രിക ബാബു ചൊല്ലി കൊടുത്തു. മേഖലാ ജന.സെക്രട്ടറി ആരിഫ് അഫോൺ സ്വാഗതം പറഞ്ഞു.
ജില്ലാ ജന.സെക്രട്ടറി ജിബിൻ കാഡിയ, വേണു സുമുഖൻ, AT ബഷീർ ഹാജി,ഷമീർ പാർക്, റിയാസ് ടി.ടി, ക്വാളിറ്റി സൈനുദ്ദീൻ,റഷീദ് റിലാക്സ്,ഹോണസ്റ്റ് അബ്ദുറഹ്മാൻ, നൗഷാദ് സഹാറ, സക്കീർ നെസ്റ്റോ, മുസ്തഫ ഇർഷാദ് സോഫ, ആശംസകളർപ്പിച്ച് സംസാരിച്ചു.