താമരശ്ശേരി കൊലപാതകം; കുറ്റാരോപിതന്‍ നഞ്ചക് പഠിച്ചത് യൂട്യൂബ് സഹായത്തോടെ
താമരശ്ശേരിയിലെ പത്താംക്ലാസുകാരന്റെ കൊലപാതകത്തില്‍ കുറ്റാരോപിതനായ വിദ്യാര്‍ഥി നഞ്ചക് ഉപയോഗിക്കാന്‍ പഠിച്ചത് യൂട്യൂബിന്റെ സഹായത്തോടെയാണെന്ന് പൊലീസ്. ഫോണിന്റെ സെര്‍ച്ച് ഹിസ്റ്ററിയില്‍ അതിന്റെ തെളിവുകള്‍ ലഭിച്ചതായും കൊലപാതകത്തിന് ഉപയോഗിച്ച നഞ്ചക്ക് ഈ വിദ്യാര്‍ഥിയുടെ കരാട്ടെ പരിശീലനം നടത്തുന്ന ഇളയ സഹോദരന്റേതാണെന്നും പിതാവിന്റേതല്ലെന്നും പൊലീസ് അറിയിച്ചു.
താമരശ്ശേരിയില്‍ പത്താം ക്ലാസുകാരന്‍ ഷഹബാസിനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ കേസില്‍ അന്വേഷണം പുരോഗമിക്കുന്നു. അക്രമി സംഘത്തില്‍ ഉള്‍പ്പെട്ട ഒരു വിദ്യാര്‍ത്ഥി കൂടി പിടിയിലായി. പത്താം ക്ലാസുകാരനാണ് താമരശ്ശേരി പോലീസിന്റെ പിടിയിലായത്. ഇതോടെ പിടിയിലായവരുടെ എണ്ണം 6 ആയി അക്രമം ആസൂത്രണം ചെയ്തത് കുട്ടികള്‍ തന്നെയെന്നാണ് പോലീസ് നല്‍കുന്ന വിവരം.
ഇതിനായി രൂപീകരിച്ച സമൂഹ മാധ്യമ അക്കൗണ്ടുകള്‍ പോലീസ് പരിശോധിച്ചു. ഇന്‍സ്റ്റഗ്രാം, വാട്‌സ്ആപ് ചാറ്റുകള്‍, മര്‍ദ്ദനം നടന്ന സ്ഥലത്തെ cctv ദൃശ്യങ്ങള്‍ എന്നിവ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. സര്‍ക്കാരിലും, പൊലീസിലും പൂര്‍ണ വിശ്വാസമെന്ന് ഷഹബാസിന്റെ പിതാവ് ഇക്ബാല്‍ അറിയിച്ചു