കവിൻകെയർ എബിലിറ്റി അവാർഡ്സ് സംഘടിപ്പിച്ചു
ചെന്നൈ : രാജ്യത്തെ പ്രമുഖ എൻ.ജി.ഒ.കളിൽ ഒന്നായ എബിലിറ്റി ഫൗണ്ടേഷനുമായി സഹകരിച്ച്, ഇന്ന് നഗരത്തിൽ സംഘടിപ്പിച്ച 23ആമത് കവിൻകെയർ എബിലിറ്റി അവാർഡിൽ വച്ച് രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വീശിഷ്ട നേട്ടങ്ങൾ കൈവരിച്ച ആറ് വികലാംഗരെ ആദരിച്ചു.. പരമ്പരാഗത സാമൂഹിക മാനദണ്ഡങ്ങളെ വെല്ലുവിളിച്ച മാറ്റത്തിന് വഴിയൊരുക്കുന്നവരുടെ നിരന്തര പരിശ്രമത്തെ അംഗീകരിച്ചുകൊണ്ട്, ശ്രീ എ ആർ റഹ്മാൻ, ഡോ. വിനോദ് സുരാന, ഡോ. മരിയസീന ജോൺസൺ തുടങ്ങിയ നിരവധി പ്രമുഖർ ഈ ലക്ഷ്യത്തോട് ഐക്യദാർഢ്യം പ്രകടിപ്പിച്ചതിനും ചടങ്ങ് സാക്ഷിയായി. വൈകുന്നേരം ബഹുമാനപ്പെട്ട കലൈമാമണി ഗോപിക വർമ്മയും സംഘവും അവതരിപ്പിച്ച ആകർഷകമായ മോഹിനിയാട്ടം അരങ്ങേറി. ഇത് പരിപാടിയുടെ ഉൾകൊള്ളിക്കൽ മനോഭാവത്തെയുംസാംസ്കാരിക ആസ്വാദനത്തെയും കൂടുതൽ സമ്പന്നമാക്കി.