ജി പ്രിയങ്ക പാലക്കാടിൻ്റെ പുതിയ ജില്ലാ കളക്ടർ
സംസ്ഥാനത്തെ ഐഎഎസ് തലപ്പത്ത് മാറ്റം. പാലക്കാട് ജില്ലാ കളക്ടറായി ജി പ്രിയങ്കയെ നിയമിച്ചു. സാമൂഹിക നീതി വകുപ്പ് ഡയറക്ടറായിരുന്നു. സാമൂഹിക നീതി വകുപ്പ് ഡയറക്ടറുടെ അധിക ചുമതലകൾ അരുൺ എസ് നായർക്ക് നൽകിയിട്ടുണ്ട്.
അതേസമയം സിവിൽ സപ്ലൈസ് കോർപ്പറേഷൻ സി എം ഡി ആയിരുന്ന പിബി നൂഹിനെ ഗതാഗത വകുപ്പ് സ്പെഷ്യൽ സെക്രട്ടറിയായി നിയമിച്ചിരുന്നു.ഡോ. അദീല അബ്ദുള്ളക്ക് സാമൂഹ്യ നീതി വകുപ്പ് സ്പെഷ്യൽ സെക്രട്ടറിയായും നിയമനം. ഡോ. ശ്രീറാം വെങ്കിട്ടരാമൻ കൃഷി വികസന വകുപ്പ് ഡയറക്ടറുംഡോ. അശ്വതി ശ്രീനിവാസ് ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പിൽ മാനേജിങ് ഡയറക്ടറും നിയമിച്ചിരുന്നു