രാജ്യത്ത് ആദ്യമായിട്ടാണ് ഒരു സര്‍ക്കാര്‍ ആശുപത്രിയില്‍ ജി-ഗെയ്റ്റര്‍ സ്ഥാപിച്ചത്

Spread the love

തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ ജി-ഗെയ്റ്റര്‍ സ്ഥാപിച്ചിട്ട് ഒരു വര്‍ഷമാകുന്നു. പൂര്‍ണമായും ചലനശേഷി നഷ്ടപ്പെട്ടവര്‍ക്ക് റോബോട്ടിക് സൊല്യൂഷന്‍സിലൂടെ നിര്‍മ്മിതബുദ്ധി ഉപയോഗിച്ച് ചലനശേഷി വീണ്ടെടുക്കുന്നതിന് വേണ്ടിയിട്ടുള്ള ഏറ്റവും ഫലപ്രദമായ പിന്തുണ നല്‍കുന്നതാണ് ജി-ഗെയ്റ്റര്‍.

രാജ്യത്ത് ആദ്യമായിട്ടാണ് ഒരു സര്‍ക്കാര്‍ ആശുപത്രിയില്‍ ജി-ഗെയ്റ്റര്‍ സ്ഥാപിച്ചത് എന്നും മന്ത്രി വീണ ജോർജ് പങ്കുവെച്ച പോസ്റ്റിൽ പറഞ്ഞു. കെ ഡിസ്‌കിന്റെ സഹായത്തോടെ ജൻറോബോട്ടിക്സ് എന്ന സ്റ്റാര്‍ട്ടപ്പ് വികസിപ്പിച്ച ജി ഗെയ്റ്റര്‍ ആണ് ജനറല്‍ ആശുപത്രിയില്‍ സ്ഥാപിച്ചത് എന്നും മന്ത്രി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *