ജപ്പാനിൽ ഭൂചലനത്തിൽ ഇതുവരെ 12 പേർ മരിച്ചതായി റിപ്പോർട്ട്
ജപ്പാനിൽ ഭൂചലനത്തിൽ ഇതുവരെ 12 പേർ മരിച്ചതായി റിപ്പോർട്ട്. രക്ഷാദൗത്യവും ദുരിതാശ്വാസ പ്രവർത്തനങ്ങളും പുരോഗമിക്കുകയാണ്. 7.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ആദ്യമുണ്ടായത്. ഇതിന് പിന്നാലെ നിരവധി തുടർ ചലനങ്ങളുമുണ്ടായി. ഇഷികാവയിൽ വീണ്ടും ഭൂചലന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.അതേസമയം രാജ്യത്ത് പുറപ്പെടുവിച്ച എല്ലാ സുനാമി മുന്നറിയിപ്പുകളും പിൻവലിച്ചു. വലിയ സുനാമികൾ ഉണ്ടായിട്ടില്ലെങ്കിലും പല തീരദേശ മേഖലകളിലും വൻ തിരമാലകളാണ് ആഞ്ഞടിച്ചത്. ഭൂകമ്പത്തെ തുടർന്ന് ഇഷികാവയിലെ വാജിമ സിറ്റിയിലുണ്ടായ തീപിടിത്തത്തിൽ നൂറിലധികം കെട്ടിടങ്ങൾ കത്തിനശിച്ചു.