രാഷ്ട്രപതി പൊലീസ് മെഡലുകൾ പ്രഖ്യാപിച്ചു; എഡിജിപി പി വിജയന് വിശിഷ്ട സേവാമെഡല്‍
രാഷ്ട്രപതിയുടെ പൊലീസ് മെഡലുകൾ പ്രഖ്യാപിച്ചു. എഡിജിപി പി വിജയന് വിശിഷ്ട സേവാമെഡല്‍ ലഭിച്ചു. വിവിധ സേന വിഭാഗങ്ങളിലായി 942 സേനാ ഉദ്യോഗസ്ഥര്‍ക്കാണ് സേവന മെഡലുകള്‍ പ്രഖ്യാപിച്ചത്.
അഗ്നിരക്ഷാസേനാ വിഭാഗത്തിൽ നിന്ന് രണ്ട് പേര്‍ക്ക് രാഷ്ട്രപതിയുടെ വിശിഷ്ട സേവാമെഡല്‍ ലഭിച്ചു. ഫയര്‍ഫോഴ്‌സ് അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ മധുസൂദനന്‍ നായര്‍. സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ രാജേന്ദ്രന്‍ പിള്ള എന്നിവർക്കാണ് സേവന മെഡലുകൾ ലഭിച്ചത്.
സ്തുത്യര്‍ഹ സേവനത്തിന് പൊലീസ് സേനയിലെ 10 പേര്‍ക്കും അഗ്നിരക്ഷാ സേനയില്‍ അഞ്ച് പേര്‍ക്കും ജയില്‍ വകുപ്പിലെ അഞ്ച് പേര്‍ക്കും രാഷ്ട്രപതിയുടെ മെഡല്‍ ലഭിച്ചു.
ജോലിയിലെ കൃത്യതയും, കുറ്റവാളികളെ നിയമത്തിന്റെ മുന്നിൽ എത്തിക്കുന്നതിനുള്ള പരിശ്രമത്തിന്റെയും, അർപ്പണമനോഭാവത്തിന്റെയും അംഗീകാരമായാണ് രാഷ്ട്രപതി പൊലീസ് മെഡലുകൾ നൽകപ്പെടുന്നത്. അതത് സംസ്ഥാനത്തെ ചീഫ് സെക്രട്ടറി, ആഭ്യന്തര സെക്രട്ടറി, ഡി.ജിപി എന്നിവരടങ്ങുന്ന സമിതി നൽകുന്ന പട്ടിക പ്രകാരമാണ് രാഷ്ട്രപതിയുടെ പൊലീസ് മെഡൽപ്പട്ടികയിൽ പൊലീസ് ഉദ്യോഗസ്ഥൻ ഉൾപ്പെടുന്നത്.