വീശിയടിച്ച് എവോയ്ൻ ചുഴലി, സംഹാര താണ്ഡവത്തിൽ വിറച്ച് അയർലൻഡ്

Spread the love

രാജ്യമെങ്ങും നാശം വിതച്ച് ആഞ്ഞടിച്ച എവോയ്ൻ ചുഴലിക്കാറ്റിൽ അയർലൻഡ് വിറച്ചു. മണിക്കൂറിൽ 183 കിലോമീറ്റർ വേഗത്തിൽ വീശിയടിച്ച എവോയ്ൻ്റെ സംഹാര താണ്ഡവം നേരിടാൻ ചരിത്രത്തിലെങ്ങുമില്ലാത്ത മുന്നൊരുക്കം അയർലൻഡ് നടത്തിയിരുന്നെങ്കിലും വലിയ നാശനഷ്ടമാണ് ചുഴലിക്കാറ്റ് രാജ്യത്ത് വിതച്ചത്.

രാജ്യത്ത് ഇതുവരെ വീശിയടിച്ചതിൽ ഏറ്റവും ഭീകര കൊടുങ്കാറ്റാണ് വരുന്നത് എന്നതിനാൽ അയർലൻഡിൽ നേരത്തെ തന്നെ റെഡ് അലർട്ട് പ്രഖ്യാപിച്ചിരുന്നു. കോർക്ക്, കാർലോ , കിൽ കെന്നി, ലിമെറിക്, വാട്ടർഫോർഡ് എന്നിവിടങ്ങളിലാണ് ചുഴലിക്കാറ്റ് രൂക്ഷമായി വീശിയത്.

വടക്കൻ അത്‌ലാൻ്റിക്കിൽ രൂപപ്പെട്ട കാറ്റ്‌ അതിവേഗം ശക്തിപ്പെട്ടതും പരമാവധി വേഗമാർജിച്ചതും നാശനഷ്ടങ്ങളുടെ തോത് വർധിപ്പിച്ചു. 5 ലക്ഷത്തിലധികം വീടുകളിലാണ് ചുഴലിക്കാറ്റിൻ്റെ ഫലമായി വൈദ്യുതി മുടങ്ങിയത്. മരങ്ങളും കെട്ടിട സാമഗ്രികളും മറ്റും റോഡിലേക്ക് വീണതിനാൽ പലയിടത്തും ഗതാഗതം മുടങ്ങി.

പലയിടത്തും ഇൻ്റർനെറ്റ് സേവനം ഉൾപ്പടെ തകർന്നതിനാൽ സ്കൂളുകൾക്കും ഓഫീസുകൾക്കുമെല്ലാം സർക്കാർ അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. ജനങ്ങൾ അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നും വീടുകളിൽ തന്നെ കഴിയണമെന്നും സർക്കാർ നിർദ്ദേശം നൽകിയിട്ടുണ്ട്. അതേസമയം, യുകെയിലെ വിവിധയിടങ്ങളിലും സ്‌കോട്‌ലൻഡിലും എവോയ്ൻ ഭീതി പരത്തുന്നുണ്ട്‌.

Leave a Reply

Your email address will not be published. Required fields are marked *