വളക്കൈ സ്കൂൾ ബസ് അപകടം; ഡ്രൈവർക്കെതിരെ കേസെടുത്തു

Spread the love

കണ്ണൂർ വളക്കൈ സ്കൂൾ ബസ് അപകടത്തിൽ ഡ്രൈവർക്കെതിരെ കേസെടുത്തു. മനപൂർവ്വമല്ലാത്ത നരഹത്യയ്ക്കാണ് ഡ്രൈവർക്കെതിരെ പൊലീസ് കേസെടുത്തത് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇന്നാകെ വൈകുന്നേരമുണ്ടായ വാഹനാപകടത്തിൽ ഒരു വിദ്യാത്ഥിനി മരിക്കുകയും പതിനഞ്ചോളം വിദ്യാർത്ഥികൾക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

കണ്ണൂര്‍ വളക്കൈയില്‍ സ്‌കൂള്‍ വിദ്യാര്‍ഥിനിയുടെ മരണത്തിന് ഇടയാക്കിയ അപകടത്തില്‍ വാഹനത്തിന്റെ ബ്രേക്ക് പൊട്ടിയതാണെന്ന ഡ്രൈവറുടെ വാദം തള്ളി മോട്ടോര്‍ വാഹന വകുപ്പ്. അപകടത്തിന് കാരണമാകുന്ന മെക്കാനിക്കല്‍ തകരാറുകള്‍ വാഹനത്തിനില്ലെന്ന് കണ്ടെത്തല്‍. മോട്ടോര്‍ വാഹന വകുപ്പ് എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം പ്രാഥമിക റിപ്പോര്‍ട്ട് ആര്‍ടിഒയ്ക്ക് കൈമാറി.

ബസിന്റെ ബ്രേക്ക് പോയി നിയന്ത്രണം വിട്ട് മറിഞ്ഞുവെന്നാണ് ഡ്രൈവറുടെ മൊഴി. എന്നാൽ മോട്ടോർ വാഹന വകുപ്പ് നടത്തിയ പരിശോധനയിൽ ബ്രേക്കിന് തകരാർ ഇല്ലെന്ന് കണ്ടെത്തി. ബസ്സിന് മറ്റേതെങ്കിലും യന്ത്രത്തകരാർ ഉള്ളതായും കണ്ടെത്താനായില്ല. ഡ്രൈവറുടെ അനാസ്ഥയാണ് അപകടകാരണമെന്നാണ് പ്രാഥമിക പരിശോധനയിലെ കണ്ടെത്തൽ. അതേസമയം അപകടത്തിൽ മരിച്ച വിദ്യാർത്ഥിനി നേദ്യയുടെ സംസ്കാരം ഇന്ന് നടക്കും.

കഴിഞ്ഞ മാസം 29 ന് ബസ്സിൻ്റെ ഫിറ്റ്നസ് കാലാവധി അവസാനിച്ചതായും പരിശോധനയിൽ കണ്ടെത്തി. ഡ്രൈവർ മൊബെൽ ഫോൺ ഉപയോഗിച്ചിരുന്നതായും സംശയിക്കുന്നുണ്ട്. എൻഫോഴ്സ്മെൻ്റ് ആർ ടി ഒ എം പി റിയാസ് ബസ്സിൻ്റെ ഡ്രൈവർ ഡ്രൈവർ, പരിക്കേറ്റ ആയ ബസിലുണ്ടായിരുന്ന കുട്ടികൾ തുടങ്ങിയവരുടെ മൊഴി രേഖപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *