നോറോ വൈറസ് കേസുകളിൽ വർധന;അമേരിക്കയിൽ മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്
അമേരിക്കയിൽ നോറോ വൈറസ് കേസുകളുടെ എണ്ണത്തിൽ വൻ വർധനവ്. നവംബർ ആവസാന ആഴ്ച്ച 69 പോസിറ്റീവ് കേസുകളാണ് റിപ്പോർട്ട് ചെയ്തതെങ്കിൽ ഡിസംബർ ആദ്യവാരത്തോടെ ഇത് 91 ആയി ഉയർന്നു. ഇതോടെ ഇപ്പോൾ ജനങ്ങൾക്ക് ജാഗ്രതാ നിർദേശം നൽകിയിരിക്കുകയാണ് ആരോഗ്യ വകുപ്പ് അധികൃതർ. രോഗവ്യാപനം തടയാൻ ജനങ്ങൾ ആരോഗ്യപ്രവർത്തകർ നൽകുന്ന മുന്നറിയിപ്പുകൾ കൃത്യമായി പാലിക്കണമെന്നാണ് നിർദേശം