പുട്ടപർത്തി യാത്ര യോടനുബന്ധിച്ച് അഭിഭാഷക മാധ്യമ പ്രവർത്തക സംഗമം സംഘടിപ്പിച്ചു
സത്യ സേവാ സംഘടന നടത്തുന്ന പർത്തി യാത്ര യുടെ ഭാഗമായി തിരുവനന്തപുരത്ത് അഭിഭാഷക മാധ്യമപ്രവർത്തക സംഗമം സംഘടിപ്പിച്ചു. ഫെബ്രുവരി യിൽ നടക്കുന്ന പർത്തി യാത്രയിൽ അഭിഭാഷകർ, മാധ്യമ പ്രവർത്തകർ, ഡോക്ടർമാർ എന്നിവർ പങ്കെടുക്കും. ഫെബ്രുവരി 11, 12 തീയതികളിൽ പുട്ടപർത്തിയിലെ പ്രശാ ന്തിനിലയത്തിൽ ആണ് സമ്മേളനം നടക്കുക. സമൂഹത്തിന് മാതൃകയാക്കാവുന്ന മൂല്യാധിഷ്ഠിത, ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക്ള്ള പ്രചോദനവും പ്രയോജനവും എല്ലാ ജന വിഭാഗങ്ങൾക്കും എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് യാത്ര സംഘടിപ്പിക്കുന്നത് . അതിനു മുന്നോടിയായി നടത്തിയ ഈ കൂട്ടായ്മ സ്റ്റേറ്റ് വൈസ് പ്രസിഡൻ്റ് വി.ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡൻ്റ് ആർ. ജി. വിനോദ് ബാബു അധ്യക്ഷത വഹിച്ചു. മുൻ ജില്ലാ ജഡ്ജി എസ്.എസ്.വാസൻ, അഡ്വക്കേറ്റ് കരിയം ബി.വിജയകുമാർ, അഡ്വ. എ. സി.വിജയകുമാർ, മുൻ ജില്ലാ പ്രസിഡൻ്റ് ഒ. പി. സജീവ് കുമാർ, ജില്ലാ മീഡിയ ഇൻ ചാർജ് പി.എസ്. ഗീതാ രമേശ്, അഡ്വ. രാജാ പ്രതാപ്, പ്രൊഫ. വി. സുരേന്ദ്രൻ തുടങ്ങിയവർ പ്രസംഗിച്ചു.