അറബി ഭാഷാ ദിനാചരണംസംഘടിപ്പിച്ചു.
തിരുവനന്തപുരം : ന്യൂനപക്ഷ അവകാശ ദിനവും, അറബി ഭാഷാ ദിനാചരണവും സംഘടിപ്പിച്ചു. മൂഴി ടിപ്പു കൾച്ചറൽ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ദേശീയ ന്യൂനപക്ഷ അവകാശ ദിനവും അറബിഭാഷാദിനാചരണവും പനവൂർ മുസ്ലിം ജമാഅത്ത് ചീഫ് ഇമാം
ആറ്റിങ്ങൽ
ഷമീം അമാനി
ഉദ്ഘാടനം ചെയ്തു. സൊസൈറ്റി ചെയർമാൻ മൂഴിയിൽ മുഹമ്മദ് ഷിബുവിന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ മുൻ ബ്ലോക്ക് പഞ്ചായത്ത് അംഗം ആനാട് ജയചന്ദ്രൻ, പനവൂർ ഹസൻ,നെടുമങ്ങാട് എം നസീർ, തോട്ടുമുക്ക് വിജയൻ, പുലിപ്പാറ യൂസഫ്, വഞ്ചുവം ഷറഫ്,പറയങ്കാവ് സലിം, ശശിധരൻ,ജെ.ജയരാജ് എന്നിവർ സംസാരിച്ചു.