മികച്ച രാജ്യസഭാംഗം; ടിപി കുഞ്ഞിരാമന്‍ സ്മാരക പുരസ്‌കാരം ഡോ ജോണ്‍ ബ്രിട്ടാസ് എംപിക്ക്
ടിപി കുഞ്ഞിരാമന്‍ സ്മാരക പുരസ്‌കാരം ഡോ ജോണ്‍ ബ്രിട്ടാസ് എംപിക്ക്. രാജ്യസഭാംഗമെന്ന നിലയില്‍ മികച്ച പ്രകടനം പരിഗണിച്ചാണ് പുരസ്‌കാരം. മുപ്പതിനായിരം രൂപയും പ്രശസ്തി പത്രവും ശില്‍പ്പവും അടങ്ങുന്നതാണ് പുരസ്‌കാരം.
അതേസമയം കഴിഞ്ഞ വര്‍ഷം മികച്ച പാര്‍ലമെന്റേറിയനുള്ള സന്‍സദ് രത്‌ന അവാര്‍ഡും ഡോ. ജോണ്‍ ബ്രിട്ടാസ് എംപി സ്വന്തമാക്കിയിരുന്നു. രാജ്യസഭയില്‍ മൂന്ന് പേരെ തെരഞ്ഞെടുത്തപ്പോള്‍ ജോണ്‍ ബ്രിട്ടാസ് ആദ്യ പേരുകാരനാവുകയായിരുന്നു അദ്ദേഹം.
രാജ്യസഭയിലെ ചോദ്യങ്ങള്‍, സ്വകാര്യ ബില്ലുകള്‍, ചര്‍ച്ചകളിലെ പങ്കാളിത്തം, ഇടപെടല്‍ തുടങ്ങിയ കാര്യങ്ങള്‍ ഉള്‍പ്പടെ സഭാ നടപടികളിലെ പ്രാഗല്‍ഭ്യം മുന്‍നിര്‍ത്തിയായിരുന്നു പുരസ്‌കാരം.