ബാലരാമപുരം ഫാമിലി ഹെൽത്ത് സെന്ററിൽ ഡോക്ടർമാർ ഇല്ലാതെ രോഗികൾ വലയുന്നു
ബാലരാമപുരം :ബാലരാമപുരത്ത് ഫാമിലി ഹെൽത്ത് സെന്ററിൽ ഡോക്ടർമാർ ഇല്ലാതെ രോഗികൾ വലയുന്നു. പനിയും മറ്റു രോഗങ്ങളായി എത്തുന്ന രോഗികളാണ് ഡോക്ടർമാരെ കാത്ത് മണിക്കൂറോളം ഇരിക്കേണ്ട അവസ്ഥ. രോഗികളെ ചികിത്സിക്കാൻ എത്തുന്ന ഡോക്ടർമാർ ഒന്നോ രണ്ടോ രോഗികളെ നോക്കിയശേഷം വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് പുറത്തോക്ക് പോകുന്നു. പിന്നെ ഇവരുടെ വരവും കാത്ത് രോഗികൾ മണിക്കൂറോളം ക്യൂവിൽ നിൽക്കണം. ബാലരാമപുരം പ്രദേശത്തെ നിവാസികൾക്ക് രോഗങ്ങൾക്ക് ചികിത്സലഭിക്കുവാൻ ഏക ആശ്രയ കേന്ദ്രമാണ് ബാലരാമപുരം ഫാമിലി ഹെൽത്ത് സെന്റർ . ഡോക്ടർമാരുടെ കുറവ് മൂലം പ്രദേശത്തെ നിവാസികൾക്ക് രോഗചികിത്സ നടത്താൻ കഴിയാതെ പലപ്പോഴും വിഷമത്തോടെ തിരിച്ചു വീട്ടിൽ പോകുന്നു. പ്രദേശത്തെ ഏക പഞ്ചായത്ത് ആശുപത്രി എന്ന നിലവിൽ ബാലരാമപുരത്തെ നിവാസികൾക്ക് നല്ലൊരു ചികിത്സയോ മറ്റു സൗകര്യങ്ങളോ ഈ ആശുപത്രിയിൽ നിന്ന് ലഭിക്കുന്നില്ലെന്ന് നാട്ടുകാർ ആരോപണം ഉന്നയിച്ചു. അതുകൊണ്ട് തന്നെ ബന്ധപ്പെട്ട അധികാരികൾ ബാലരാമപുരം ഫാമിലി ഹെൽത്ത് സെന്ററിലെ രോഗികളെ നിരാശയാക്കുന്ന ഡോക്ടർമാരുടെ കുറവ് എത്രയും വേഗം പരിഹാരം കാണണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.