ഉത്സവ സീസൺ പ്രമാണിച്ച് വൻ വാറ്റ് ചാരായ വേട്ട
നെയ്യാറ്റിൻകര : ഉത്സവ സീസൺ പ്രമാണിച്ച് വൻ വാറ്റ് ചാരായ വേട്ട . അതിയന്നൂർ ദേശത്ത് പെറിങ്ങാലിക്കോണം കുളത്തിന്റെ സമീത്ത് നിന്ന് 32 ലിറ്റർ ചാരായവും ചാരായം വാറ്റാൻ പാകപ്പെടുത്തിയ 216 ലിറ്റർ കോടയും കണ്ടെത്തി. അരംഗമുകൾ കൊല്ലവിളാകം വീട്ടിൽ അശോകനെ പ്രതിസ്ഥാനത്ത് ചേർത്ത് . ( നിലവിൽ പ്രതിയെ അറസ്റ്റ് ചെയ്തിട്ടിക്കില്ല അബ്ക്കാരി നിയമ പ്രകാരം കേസ് എടുത്തു.എക്സൈസ് ഇൻസ്പെക്ടർ ഐ രതീഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് വാറ്റ് ചാരായം കണ്ടെടുത്തത്. സംഘത്തിൽ പി.ഓ ഷാജി, പി.ഓ ഗ്രേഡ് ബിജു രാജ് , സി.ഇ ഒ ഹരിപ്രസാദ് എന്നിവർ പങ്കെടുത്തു.