തൃശൂരില്‍ ആദിവാസി മൂപ്പനും മകനും ചികിത്സ നിഷേധിച്ചതായി പരാതി

Spread the love

തൃശൂര്‍: തൃശൂരില്‍ ആദിവാസി മൂപ്പനും മകനും ചികിത്സ നിഷേധിച്ചതായി പരാതി. ഡ്യൂട്ടി സമയം കഴിഞ്ഞെന്ന് പറഞ്ഞ് ഡോക്ടര്‍ ചികിത്സ നല്‍കിയില്ലെന്നാണ് ആക്ഷേപം. വെട്ടുകാട് കുടുംബാരോഗ്യ കേന്ദ്രത്തിലെ ഡോക്ടര്‍ക്കെതിരെയാണ് പരാതി. തൃശൂര്‍ പുത്തൂര്‍ ഊരു മൂപ്പനും മകനുമാണ് പരാതിയുമായി രംഗത്തു വന്നത്. ബൈക്ക് അപകടത്തില്‍ പരിക്കേറ്റതിനെ തുടര്‍ന്ന് ചികിത്സ തേടിയാണ് ഇവര്‍ വെട്ടുകാട് എഫ്എച്ച്‌സിയില്‍ എത്തിയത്. എന്നാല്‍ ഒപി സമയം കഴിഞ്ഞു എന്നു പറഞ്ഞ് ഡോക്ടര്‍ പരിശോധിച്ചില്ലെന്നാണ് ഇവര്‍ ആരോപിക്കുന്നത്. സംഭവത്തില്‍ ജില്ലാ കലക്ടര്‍ക്കും ആരോഗ്യമന്ത്രിക്കും പരാതി നല്‍കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *