നിര്‍മല കോളേജിലെ നിസ്‌കാര മുറി വിവാദത്തില്‍ ഖേദപ്രകടനവുമായി മൂവാറ്റുപുഴയിലെ മഹല്ല് കമ്മിറ്റികള്‍ രംഗത്ത്

Spread the love

മുവാറ്റുപുഴ: നിര്‍മല കോളേജിലെ നിസ്‌കാര മുറി വിവാദത്തില്‍ . മൂവാറ്റുപുഴയിലെ മഹല്ല് കമ്മിറ്റികള്‍ രംഗത്ത്. നഗരത്തിലെ രണ്ട് മഹല്ല് കമ്മിറ്റി പ്രതിനിധികള്‍ കോളേജ് മാനേജ്‌മെന്റ്മായി ചര്‍ച്ച നടത്തിയാണ് ഖേദപ്രകടനം നടത്തിയത്.കോളേജില്‍ ഉണ്ടായത് അനിഷ്ടകരമായ സംഭവങ്ങളാണ്.പ്രാര്‍ഥനയ്ക്കും ആചാരങ്ങള്‍ക്കും നിര്‍ദ്ദിഷ്ട രീതികള്‍ ഇസ്ലാം നിര്‍ദ്ദേശിച്ചിട്ടുണ്ട്. സമുദായവുമായി ബന്ധപ്പെട്ടവരില്‍ നിന്ന് തെറ്റായ ചെറിയ ലാഞ്ചനയെങ്കിലും ഉണ്ടായാല്‍ അത് മുതലെടുക്കാന്‍ കുബുദ്ധികള്‍ ശ്രമിക്കുമെന്ന് ഓര്‍ക്കണമെന്ന് മഹല്ല് കമ്മിറ്റി പ്രതിനിധി പി.എസ്.എ. ലത്തീഫ് പറഞ്ഞു.അതേസമയം, നിര്‍മല കോളേജില്‍ ഒരു പ്രത്യേക മതവിഭാഗത്തിന് ആരാധന നടത്താന്‍ വേണ്ടി എസ്എഫ്‌ഐ സമരം നടത്തിയെന്നത് വ്യാജപ്രചരണമാണെന്ന് എസ്എഫ്‌ഐ പ്രസ്താവനയിറക്കി. ക്യാമ്പസുകളില്‍ ഏതെങ്കിലും പ്രത്യേക മതസ്ഥരുടെ ആചാരാനുഷ്ഠാനങ്ങള്‍ ചെയ്യാന്‍ അനുവദിച്ചാല്‍ പിന്നീടത് മുഴുവന്‍ മതങ്ങളുടെയും ആചാരാനുഷ്ഠാനങ്ങള്‍ നടക്കുന്ന ഇടമായി മാറുമെന്നും അത് ക്യാമ്പസുകളുടെ മതേതര ബോധത്തെ ബാധിക്കുമെന്ന നല്ല ബോധ്യമുള്ള സംഘടനയാണ് എസ്എഫ്‌ഐയെന്നും കുറിപ്പില്‍ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *