തമിഴ്നാട്ടിൽ ഡിഎംകെയുടെ ഫയല്‍സ് കത്തുന്നു; രാജ്യത്തെ നമ്പര്‍വണ്‍ ധനമന്ത്രിയും തെറിച്ചു
തമിഴ്‌നാട്ടില്‍ രണ്ടു ദിവസത്തിനിടെ വീണ്ടും മന്ത്രിസഭാ പുനഃസംഘടിപ്പിച്ച് എംകെ സ്റ്റാലിന്‍. ഇന്നു മന്ത്രിസഭയിലെ വകുപ്പുകള്‍ പരസ്പരം മാറ്റുകയാണ് സ്റ്റാലിന്‍ ചെയ്തിരിക്കുന്നത്. ഈ മാസം ആദ്യം ബിജെപി സംസ്ഥാന അധ്യക്ഷന്‍ അണ്ണാമലൈ കുപ്പുസ്വാമി പുറത്തുവിട്ട ഓഡിയോ ക്ലപ്പ് വിവാദത്തിലാണ് തിരക്കിട്ട് സ്റ്റാലില്‍ മന്ത്രിസഭ പുനഃസംഘടന നടത്തിയിരിക്കുന്നത്. ഓഡിയോ ക്ലിപ്പ് വിവാദത്തെ തുടര്‍ന്ന് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന് ധനമന്ത്രി പി.ടി.ആര്‍.പളനിവേല്‍ ത്യാഗരാജനോട് അപ്രീതിയുണ്ടായിരുന്നു.ഇതാണ് അദേഹത്തിന്റെ മന്ത്രിസ്ഥാനം തെറിക്കുന്നതില്‍ കലാശിച്ചത്. പളനിവേല്‍ ത്യാഗരാജനെ ധനമന്ത്രി സ്ഥാനത്തു നിന്നു നീക്കി ഐടി വകുപ്പിന്റെ ചുമതല നല്‍കിയിരിക്കുന്നത്. ഡിഎംകെയുടെ അഴിമതിയെക്കുറിച്ച് ചര്‍ച്ച ചെയ്യുന്ന ‘ഡിഎംകെ ഫയല്‍സ്’ ഓഡിയോ ക്ലിപ്പ് പുറത്തു വന്നത് പാര്‍ട്ടിക്കും സര്‍ക്കാരിനും കടുത്ത ക്ഷീണമുണ്ടാക്കിയിരിക്കെയാണ് പിടിആറിന്റെ ധനമന്ത്രി സ്ഥാനം തെറിച്ചത്.പിടിആറിനെ ധനമന്ത്രിയായി നിലനിര്‍ത്താന്‍ പലവട്ടം ചര്‍ച്ചകള്‍ നടന്നെങ്കിലും, സ്റ്റാലിന്‍ കടുത്ത അതൃപ്തിയിലായിരുന്നു. വ്യവസായ മന്ത്രിയായിരുന്ന തങ്കം തെന്നരശായിരിക്കും പുതിയ ധനമന്ത്രി. നിലവിലെ ഐടി മന്ത്രിയായിരുന്ന മനോ തങ്കരാജ് ഇനി ക്ഷീരവകുപ്പിന്റെ ചുമതല നിര്‍വഹിക്കും. ഇന്നലെ മുതിര്‍ന്ന നേതാവ് ടി.ആര്‍. ബാലുവിന്റെ മകന്‍ ടി.ആര്‍.ബി. രാജയെ മന്ത്രിസഭയില്‍ സ്റ്റാലിന്‍ ഉള്‍പ്പെടുത്തിയിരുന്നു. ടി.ആര്‍.ബി.രാജ വ്യവസായ മന്ത്രിയാകും.ക്ഷീരവികസന വകുപ്പ് മന്ത്രി തിരു എസ്. എം.നാസറിനെ മന്ത്രിസഭയില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. 35 അംഗ മന്ത്രിസഭയാണ് നിലവില്‍ തമിഴ്‌നാട്ടിലുളളത്്. എം.നാസറിനെ മന്ത്രിസഭയില്‍ നിന്നും ഒഴിവാക്കിയതില്‍ പാര്‍ട്ടിക്കുള്ളില്‍ വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. മന്ത്രിസഭയ്ക്കെതിരെ കൂടുതല്‍ ആരോപണങ്ങള്‍ ഉയര്‍ന്നേക്കാമെന്ന മുന്നറിയിപ്പ് ലഭിച്ചതിനെ തുടര്‍ന്നാണ് തിരക്കിട്ട് പുനഃസംഘടന നടത്തിയത്. സ്റ്റാലിന്റെ മകന്‍ ഉദയനിധിക്കും മരുമകന്‍ ശബരീശനും എതിരേ ധനമന്ത്രിയായ പി.ടി.ആര്‍. സംസാരിക്കുന്ന ശബ്ദസന്ദേശമാണ് ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ. അണ്ണാമലൈ പുറത്തുവിട്ടത്. ഇതിനു പിന്നാലെയാണ് തമിഴ്‌നാട്ടില്‍ മന്ത്രിസഭ അഴിച്ചു പണിതുകൊണ്ടിരിക്കുന്നത്.