നിയന്ത്രണംവിട്ട കാർ മതിൽ തകർത്ത് വീട്ടിലേക്ക് മറിഞ്ഞു
ആര്യനാട് : ഉഴമലയ്ക്കൽ എലിയാവൂർ പാലത്തിന് സമീപം നിയന്ത്രണംവിട്ട കാർ മതിൽ തകർത്ത് വീട്ടിലേക്ക് മറിഞ്ഞു. ശനിയാഴ്ച രാത്രി 12ഓടെയാണ് അപകടം. കാറിലുണ്ടായിരുന്ന തോളൂർ സ്വദേശികളായ അക്ഷയ് (25),നിതിൻ (25) എന്നിവർ പരിക്കുകളോടെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടി. ആര്യനാട് സ്റ്റേഷനിലെ പൊലീസുകാരൻ ജ്യോതിഷിന്റെ വീടാണിത്.ആര്യനാട് നിന്ന് നെടുമങ്ങാട് ഭാഗത്തേക്ക് പോകുകയായിരുന്ന വാഹനം അമിത വേഗതയിലായിരുന്നു. അക്ഷയ് ആണ് വാഹനം ഓടിച്ചിരുന്നത്. റോഡിലൂടെ വന്ന യാത്രക്കാരാണ് വിവരം പ്രദേശവാസികളെ അറിയിച്ചത്. ഉഴമലയ്ക്കൽ എലിയാവൂർ ജംഗ്ഷനിൽ ചാങ്ങ ഭദ്രകാളി ക്ഷേത്രത്തിന്റെ വിളക്കുകൾ വയ്ക്കുന്നതിന് കെട്ടിയ ഷെഡിന്റെ മേൽക്കൂരയും സമീപത്തെ വീടിന്റെ മതിലിന്റെ കുറച്ചുഭാഗവും തകർത്താണ് കാർ വീട്ടിലേക്ക് പതിച്ചത്. കാർ മറിഞ്ഞതിനെ തുടർന്ന് വീടിന്റെ വശത്തുള്ള ഷെഡിന്റെ മേൽക്കൂര തകർത്തു