കെഎസ്‍യു നിയമസഭയിലേക്ക് നടത്തിയ അവകാശ പത്രിക മാര്‍ച്ചിൽ സംഘര്‍ഷം

Spread the love

എസ്എഫ്ഐ അതിക്രമത്തില്‍ പ്രതിഷേധിച്ചും വിദ്യാര്‍ത്ഥികളുടെ അവകാശങ്ങള്‍ നിഷേധിക്കുന്ന സര്‍ക്കാര്‍ നിലപാടിനെതിരെയും കെഎസ്‍യു നിയമസഭയിലേക്ക് നടത്തിയ അവകാശ പത്രിക മാര്‍ച്ചിൽ സംഘര്‍ഷം. പൊലീസും പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളമുണ്ടായി. മാര്‍ച്ച് പൊലീസ് ബാരിക്കേഡ് കൊണ്ട് തടഞ്ഞു. പ്രവര്‍ത്തകര്‍ ബാരിക്കേഡിന് മുകളില്‍ കയരി പ്രതിഷേധിച്ചു. സമരക്കാര്‍ക്കുനേരെ പൊലീസ് പലതവണ ജനപീരങ്കി പ്രയോഗിച്ചു. നിരവധി പ്രവര്‍ത്തകര്‍ റോഡില്‍ വീണു.പൊലീസുമായി പലതവണ ഉന്തും തള്ളമുണ്ടായി. കെഎസ്‍യു പ്രവര്‍ത്തകര്‍ക്ക് സംഘര്‍ഷത്തില്‍ പരിക്കേറ്റു. കെഎസ്‍യു സംസ്ഥാന പ്രസിഡന്‍റ് അലോഷ്യസ് സേവ്യറിന് ഉള്‍പ്പെടെ പരിക്കേറ്റു. അലോഷ്യസിനെ ആശുപത്രിയിലേക്ക് മാറ്റി. പൊലീസ് നടപടിക്കുശേഷം പാളയത്ത് കെഎസ്‍യു പ്രവര്‍ത്തകര്‍ എംജി റോഡ് ഉപരോധിച്ചു. അവകാശ പത്രിക മാര്‍ച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ ഉദ്ഘാടനം ചെയ്തു. എല്ലാ ക്യാമ്പസുകളിലും ഇരുണ്ട മുറികള്‍ നടത്തുന്ന എസ്എഫ്ഐക്കാര്‍ക്ക് സര്‍ക്കാര്‍ കുടപിടിക്കുകയാണെന്നും എസ്എഫ്ഐക്കാര്‍്കക് അധ്യാപകരെ തല്ലാനുള്ള അവകാശമുണ്ടെന്നും വിഡി സതീശൻ കുറ്റപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *