മുഹറം അവധി: 17ലെ അവധി സർക്കാർ പരിഗണനയിൽ
തിരുവനന്തപുരം: മുഹറം 10ലെ പൊതുഅവധി 17ന് നൽകുന്നത് സർക്കാർ പരിഗണനയിൽ. മുഹറം 10 ഈ മാസം 17ന് ആയിരിക്കുമെന്നതിനാൽ മുൻപു നിശ്ചയിച്ച 16ലെ അവധിക്ക് പകരം 17നു പൊതു അവധി പ്രഖ്യാപിക്കണമെന്നാണ് ആവശ്യം. ഇതാണ് സർക്കാരിന്റെ പരിഗണനയിൽ ഉള്ളത്. തിരുവനന്തപുരം പാളയം ഇമാം ഡോ.വി.പി.സുഹൈബ് മൗലവിയാണ് 17നു പൊതുഅവധി ആവശ്യപ്പെട്ട് സർക്കാരിന് കത്തു നൽകിയത്.