സ്വത്തും സ്വർണ്ണവും അപഹരിച്ച സിപിഎം കൗൺസിലർ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടു നെയ്യാറ്റിൻകര നഗരസഭയിൽ യുവമോർച്ച മാർച്ച് നടത്തി
നെയ്യാറ്റിൻകര നഗരസഭയിലെ തവരവിള വാർഡിലെ വയോവൃദ്ധയുടെ സ്വത്തും സ്വർണ്ണവും അപഹരിച്ച സിപിഎം കൗൺസിലർസുജിൻ രാജി വയ്ക്കുക എന്ന് ആവശ്യപ്പെട്ടുകൊണ്ട്യുവമോർച്ച നെയ്യാറ്റിൻകര മണ്ഡലം കമ്മിറ്റി നേതൃത്വത്തിൽ നഗരസഭയിലേക്ക് മാർച്ച് നടത്തി.

കുറ്റാരോപത വിധേയനായ സുജിൻ എന്ന കൗൺസിലറിനെ തുടർന്നും ഭരണസമിതിയിൽ ഉൾപ്പെടുത്തിക്കൊണ്ട് മുന്നോട്ടുപോകാനാണ് ഭരണസമിതിയുടെ തീരുമാനം എങ്കിൽ വരുംദിവസങ്ങളിൽ ശക്തമായ പ്രതിഷേധ പരിപാടികൾക്ക് യുവമോർച്ച നേതൃത്വം കൊടുക്കുമെന്ന് ജില്ലാ ജനറൽ സെക്രട്ടറി പാപ്പനംകോട് നന്ദു മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിച്ചു.

യുവമോർച്ച മണ്ഡലം പ്രസിഡന്റ് ലാൽകൃഷ്ണ അധ്യക്ഷത വഹിച്ചു. ബിജെപി മണ്ഡലം പ്രസിഡന്റ് ആർ. രാജേഷ്, യുവമോർച്ച ജില്ല മീഡിയ കൺവീനർ രാമേശ്വരം ഹരി എന്നിവർ സംസാരിച്ചു.നഗരസഭ കൗൺസിലർമാരായ മരങ്ങാലി ബിനു, വേണുഗോപാലൻ ബിജെപി – യുവമോർച്ച നേതാക്കളായ അരങ്ങമുകൾ സന്തോഷ്,തിരുപുറം ബിജു,ജി.ജെ.കൃഷ്ണകുമാർ,കൃഷ്ണകുമാർ,ശിവകുമാർ, നന്ദു, സുജിൻ, അനന്തു തുടങ്ങിയവർ മാർച്ചിന് നേതൃത്വം നൽകി.യുവമോർച്ച പ്രവർത്തകർ നഗരസഭാ കവാടത്തിന്റെ മുന്നിൽ കൗൺസിലർ സുബിന്റെ കോലവും കത്തിച്ചു.