പുതിയ തലമുറ ജലസാക്ഷരതയിലും ശ്രദ്ധ ചെലുത്തണം : കെ. ആന്‍സലന്‍ എംഎ എ
സ
സുരേഷ് നെയ്യാറ്റിൻകര
നെയ്യാറ്റിന്‍കര : പുതിയ തലമുറ ജലസാക്ഷരതയിലും ശ്രദ്ധ ചെലുത്തണമെന്ന് കെ. ആന്‍സലന്‍ എംഎല്‍എ. അതിയന്നൂര്‍ ഗ്രാമപഞ്ചായത്തിലെ ജലജീവന്‍ മിഷന്‍റെ ഭാഗമായി പ്രവര്‍ത്തനം ആരംഭിക്കുന്ന സ്കൂള്‍ തല ജലശ്രീ ക്ലബ്ബുകളുടെ ഉദ്ഘാടനം നിര്‍വഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പുതിച്ചല്‍ ഗവ. യുപിഎസ്സില്‍ ചേർന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് വി.പി സുനില്‍കുമാര്‍ അധ്യക്ഷനായി. വെള്ളയന്പലം പ്രോജക്ട് ഡിവിഷന്‍ ഓഫീസ് അസി. എക്സി. എഞ്ചിനീയര്‍ ജി. രാധാകൃഷ്ണന്‍ വിഷയാവതരണം നടത്തി. വൈസ് പ്രസിഡന്‍റ് അഡ്വ. അനിത, ആരോഗ്യ- വിദ്യാഭ്യാസ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കൊടങ്ങാവിള വിജയകുമാര്‍, ക്ഷേമകാര്യ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സി.കെ സുധാമണി, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ വി. ശ്രീകല, ആര്‍. അനിക്കുട്ടന്‍, രമ, ബി.എസ്. അഞ്ചു, എം.കെ പ്രേംരാജ്, എസ്. മായാറാണി, ബി.റ്റി ബീന, എന്‍. വിജയകുമാര്‍, സി.എസ് അജിത, എസ്. വിഷ്ണു, നിര്‍മ്മലകുമാരി, സെക്രട്ടറി എൽ. റഹ്മത്തുള്ള, ശാന്തിഗ്രാം ഐഎസ്എ ജലജീവന്‍ മിഷന്‍ ടീം ലീഡര്‍ പി. ഇഗ്നേഷ്യസ്, കോര്‍ഡിനേറ്റര്‍ അപര്‍ണ്ണ എസ്. സുരേന്ദ്രന്‍ എന്നിവര്‍ സംബന്ധിച്ചു.