കേന്ദ്രമന്ത്രിസഭാ രൂപീകരണത്തിനായി ഡല്‍ഹിയില്‍ തിരക്കിട്ട ചര്‍ച്ചകള്‍
കേന്ദ്രമന്ത്രിസഭാ രൂപീകരണത്തിനായി ഡല്‍ഹിയില്‍ തിരക്കിട്ട ചര്‍ച്ചകള്‍. ആഭ്യന്തരം, പ്രതിരോധം, ധനകാര്യം ഉള്‍പ്പെടെ പ്രധാന വകുപ്പുകള്‍ ബിജെപി ഘടകക്ഷികള്‍ക്ക് വിട്ടുനല്‍കില്ല. ആഭ്യന്തര മന്ത്രിസ്ഥാനത്ത് രാജ്നാഥ് സിങിന്റയും ധനകാര്യ മന്ത്രി സ്ഥാനത്തേക്ക് മുന്‍ നിതി ആയോഗ സിഇഒ അമിതാഭ് കാന്തിന്റെയും പേരുകള്‍ പരിഗണനയിലുണ്ട്. ജെപി നദ്ദ, ശിവരാജ് സിങ് ചൗഹാന്‍ എന്നിവരും മന്ത്രിസഭയിലേക്കെത്തിയേക്കും. കേരളത്തില്‍ നിന്നുള്ള സുരേഷ് ഗോപിക്കും കാബിനറ്റ് പദവി ലഭിച്ചേക്കും. ഘടകക്ഷികളുമായുള്ള ചര്‍ച്ച പൂര്‍ത്തിയാക്കി സര്‍ക്കാര്‍ രൂപീകരണത്തിനുള്ള അവകാശവാദമുന്നയിച്ച് നേതാക്കള്‍ നാളെ രാഷ്ട്രപതിയെ കാണാനാണ് നീക്കം.