കനത്തമഴയിൽ വിഴിഞ്ഞത്തെ പുരാതന ക്ഷേത്രം തകർന്നു
വിഴിഞ്ഞം :കനത്ത മഴയിൽ വിഴിഞ്ഞം മത്സ്യബന്ധന തുറമുഖത്തിന് സമീപത്തെ പുരാതന ക്ഷേത്രങ്ങളിൽ ഒന്ന് പൂർണമായും തകർന്നു.സംരക്ഷണമില്ലാതെ മേൽക്കൂരയ്ക്ക് മുകളിൽ ആൽ വളർന്ന ക്ഷേത്രമാണ് തകർന്നു വീണത്.ശക്തമായ മഴയിൽ ആൽ കടപുഴകിയതോടെ ക്ഷേത്രവും നിലംപൊത്തുകയായിരുന്നു.ഇപ്പോൾ അവശേഷിക്കുന്ന ക്ഷേത്രവും ആൽമരങ്ങൾ വളർന്ന് മൂടിയ അവസ്ഥയിലാണ്.സംരക്ഷണമില്ലാതെ ക്ഷേത്രങ്ങൾ കുറ്റിക്കാട്ടിനുള്ളിലായ അവസ്ഥയിലാണ്. ദേവസ്വം ബോർഡിന്റെ വെങ്ങാനൂർ സബ് ഗ്രൂപ്പിൽപ്പെട്ട ക്ഷേത്രങ്ങളായ ഇവ ചോള കാലഘട്ടത്തിൽ പണിത 64 ഓളം ക്ഷേത്രങ്ങളിൽപ്പെട്ടതാണെന്ന് കരുതുന്നു.