രണ്ടുദിവസത്തെ ബിജെപി ദേശീയ നിര്‍വാഹകസമിതി യോഗം ഡല്‍ഹിയില്‍ തിങ്കളാഴ്ച ആരംഭിക്കും
ന്യൂഡല്‍ഹി : രണ്ടുദിവസത്തെ ബിജെപി ദേശീയ നിര്‍വാഹകസമിതി യോഗം ഡല്‍ഹിയില്‍ തിങ്കളാഴ്ച ആരംഭിക്കും. ഈവര്‍ഷം നടക്കുന്ന ഒമ്പത് നിയമസഭാ തെരഞ്ഞെടുപ്പുകള്‍, അടുത്തവര്‍ഷം നടക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പ് എന്നിവയാണ് യോഗത്തിന്റെ അജണ്ട. ബി ജെ പിയുടെ റോഡ്‌ഷോ തലസ്ഥാനത്ത് ഇന്ന് നടക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയും മറ്റു മുതിര്‍ന്ന നേതാക്കളും റോഡ്‌ഷോയില്‍ പങ്കെടുക്കും. ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ വിജയത്തിലേക്ക് നയിച്ച മോദിയെ അനുമോദിക്കുന്നതിനാണ് റോഡ്‌ഷോ. ഉച്ചകഴിഞ്ഞ് മൂന്നിന് സന്‍സദ് മാര്‍ഗിലെ. പട്ടേല്‍ ചൗക്ക് റൗണ്ട് എബൗട്ടില്‍നിന്ന് ജയ് സിങ് റോഡ് ജങ്ഷനിലേക്കാണ് റോഡ്‌ഷോ ക്രമീകരിച്ചിരിക്കുന്നത്. സുഗമമായ ഗതാഗതനിയന്ത്രണം ഉറപ്പാക്കാന്‍ പ്രത്യേക ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് പൊലീസ് അറിയിച്ചു. റോഡ്‌ഷോ ചൊവ്വാഴ്ച നടത്താനായിരുന്നു നിശ്ചയിച്ചിരുന്നത്. പിന്നീട് തിങ്കളാഴ്ചയിലേക്ക് മാറ്റുകയായിരുന്നു. പ്രധാനമന്ത്രിക്ക് പുറമെ പാര്‍ട്ടി പ്രസിഡന്റ് ജെ.പി നദ്ദ, ആഭ്യന്തരമന്ത്രി അമിത് ഷാ എന്നിവരും റോഡ് ഷോയുടെ ഭാഗമാകും.