സിസിടിവി കാമറയുടെ മെമ്മറി സ്വാധീനമുപയോഗിച്ച് നശിപ്പിച്ചു; മേയറിനും എംഎല്‍എക്കുമെതിരേ ചുമത്തിയത് ജാമ്യമില്ലാ വകുപ്പ്
കൊച്ചി: കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദു ഉന്നയിച്ച ആരോപണങ്ങള്‍ മുഴുവന്‍ ഉള്‍പ്പെടുത്തി മേയര്‍ ആര്യ രാജേന്ദ്രനും ഭര്‍ത്താവും എംഎല്‍എയുമായ സച്ചിന്‍ ദേവിനുമെതിരേ കേസെടുത്ത് പോലീസ്. ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയുള്ള കേസില്‍ ഗുരുതര ആരോപണങ്ങളാണ് ഇരുവര്‍ക്കുമെതിരേ ഉള്ളത്. ( police-registered-case-against-arya-rajendran-under-non-bailable-section )മേയറും സംഘവും കാര്‍ കുറുകെയിട്ട് ബസ് തടഞ്ഞു. ബസിലെ സിസിടിവി കാമറയുടെ മെമ്മറി കാര്‍ഡ് പ്രതികള്‍ സ്വാധീനമുപയോഗിച്ച് നശിപ്പിച്ചു, സച്ചിന്‍ ദേവ് എംഎല്‍എ ബസില്‍ അതിക്രമിച്ച് കയറി തുടങ്ങി യദു ഉന്നയിച്ച ആരോപണങ്ങള്‍ മുഴുവന്‍ എഫ്‌ഐആറിലുണ്ട്. എംഎല്‍എ അസഭ്യവാക്കുകളുപയോഗിച്ചതായും എഫ്‌ഐആറില്‍ പറയുന്നു. കോടതിയില്‍ നിന്ന് ലഭിച്ച പരാതിയിലെ ആരോപണങ്ങള്‍ അങ്ങനെ തന്നെ എഫ്‌ഐആറില്‍ ഉള്‍പ്പെടുത്തതായാണ് മനസ്സിലാവുന്നത്.യദുവിന്റെ ഹരജിയില്‍ കോടതി നിര്‍ദേശപ്രകാരമാണ് മേയര്‍ക്കും എംഎല്‍എയ്ക്കുമെതിരെ കന്റോണ്‍മെന്റ് പൊലീസ് കേസെടുത്തിരിക്കുന്നത്. ഔദ്യോഗിക കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തി, അന്യായമായി തടഞ്ഞുവച്ചു എന്നീ ആരോപണങ്ങളാണ് യദുവിന്റെ പരാതിയിലുണ്ടായിരുന്നത്.മേയറെയും എംഎല്‍എയും ന്യായീകരിക്കാന്‍ എല്‍എഡിഎഫും ഇടതുപക്ഷ പ്രൊഫൈലുകളും വലിയ പ്രചാരണം നടത്തുന്നതിനിടെയാണ് അമ്പരപ്പിക്കുന്ന രീതിയിലുള്ള പോലീസ് നടപടി. ഗുരുതര വകുപ്പുകള്‍ ചുമത്തി ഇരുവര്‍ക്കുമെതിരേ കേസെടുത്തത് സിപിഎമ്മിനെ ഞെട്ടിച്ചിട്ടുണ്ട്.