47-മത് തൃശ്ശൂരിൽ നടന്ന ദേശീയ ആർമ് റെസ്‌ലിംഗ് രണ്ടാം സ്ഥാനം കരസ്ഥമാക്കിയ ദേവനാരായണ് രാമേശ്വരം പൗരാവലി സ്വകരണം നൽകി
നെയ്യാറ്റിൻകര : 47-മത് തൃശ്ശൂരിൽ നടന്ന ദേശീയ ആർമ് റെസ്‌ലിംഗ് രണ്ടാം സ്ഥാനം കരസ്ഥമാക്കിയ ദേവനാരായണ് രാമേശ്വരം പൗരാവലി സ്വകരണം നൽകി. സ്വീകരണ ഉദ്ഘാടനം നെയ്യാറ്റിൻകര എം.എൽ.എ നിർവഹിച്ചു. പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പ് 2025 ലെ (75-kg) വിഭാഗത്തിൽ രണ്ടാം സ്ഥാനവും വെള്ളി മെഡലും കരസ്ഥമാക്കിയ തുടർന്നാണ് എ.എസ് ദേവനാരായണന് രാമേശ്വരം പൗരാവലിയുടെ നേതൃത്വത്തിൽ സ്വീകരണം നൽകിയത്. സ്വീകരണ ചടങ്ങിൽരാമേശ്വരം കൗൺസിലറും, ബിജെപി നെയ്യാറ്റിൻകര നഗരസഭ പാർലമെന്ററി പാർട്ടി ലീഡർ ഷിബുരാജ്കൃഷ്ണ അധ്യക്ഷത വഹിച്ചു.ബിജെപി തിരുവനന്തപുരം ജില്ല സൗത്ത്പ്രസിഡന്റ് ശ്രീ.മുക്കംപാലമൂട് ബിജു, ബിജെപി മണ്ഡലം പ്രസിഡന്റ് ഗോപാലകൃഷ്ണൻ, ഫ്രാൻസ് പ്രസിഡന്റ് ശ്രീ. എസ്. കെ ജയകുമാർ, നെയ്യാറ്റിൻകര നഗരസഭ വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ.കെ.കെ ഷിബു, രാമേശ്വരം റസിഡൻസ് അസോസിയേഷൻ പ്രസിഡന്റ് എസ്.വി.സാജൻ, രാമേശ്വരം ശ്രീ മഹാദേവക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് മനു.എസ്.എസ്. നെയ്യാറ്റിൻകര കേരള വ്യാപാര വ്യവസായി ഏകോപനി സമിതി നെയ്യാറ്റിൻകര യൂണിറ്റ് മുൻ പ്രസിഡന്റ് ശ്രീ മഞ്ചന്തല സുരേഷ് ( നെയ്യാറ്റിൻകര നഗരസഭ ആലുമൂട് വാർഡ് കൗൺസിലർ ) തുടങ്ങിയ കൗൺസിലർ മാരായിട്ടുള്ള ഗ്രാമം പ്രവീൺ, മരുതത്തൂർ ബിനു, ശ്രീമതി കല ടീച്ചർ, രാമേശ്വരം അക്ഷയശ്രീ, കുടുംബശ്രീ ഉൾപ്പെടെയുള്ള യൂണിറ്റുകൾ തുടങ്ങിയ നിരവധി സാമൂഹിക സാംസ്കാരിക രംഗത്ത് പ്രമുഖർ പങ്കെടുത്തു.