യുവതിയെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു
എരുമേലി: യുവതിയെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. വെച്ചൂച്ചിറ കൊല്ലമുള സന്തോഷ് കവലയില്‍ കാവുങ്കല്‍ സുനില്‍ കുമാറാണ് അറസ്റ്റിലായത്. ചൊവ്വാവ്ച രാത്രിയാണ് സുനില്‍ കുമാറിന്റെ ഭാര്യ സൗമ്യ (35) മരിച്ചത്.കുടുംബ പ്രശ്‌നങ്ങള്‍ കാരണം ദമ്പതികള്‍ ഒരുമിച്ച് ജീവിതം അവസാനിപ്പിക്കാന്‍ തീരുമാനമെടുത്തിരുന്നു. എന്നാല്‍ ഭാര്യയ്ക്ക് തൂങ്ങാനുള്ള കയര്‍ ഫാനില്‍ കെട്ടി കഴുത്തില്‍ കുരുക്കിട്ട് കൊടുത്ത ശേഷം സുനില്‍ രക്ഷപ്പെടുകയായിരുന്നുവെന്ന് പൊലീസ് കണ്ടെത്തി. മുക്കൂട്ടുതറയിലുള്ള സ്വകാര്യ സ്ഥാപനത്തിലെ അക്കൗണ്ടന്റാണ് സൗമ്യ. സ്വകാര്യവാഹനത്തിലെ ഡ്രൈവറാണ് സുനില്‍ കുമാര്‍.സുനിലിന്റെ വീട്ടിലെ കിടപ്പുമുറിയിലാണ് സൗമ്യയുടെ മൃതദേഹം കണ്ടെത്തിയത്. സൗമ്യയുടെ അച്ഛന്‍ ശശിയുടെ പരാതിയിലാണ് വെച്ചുച്ചിറ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. മകള്‍ മരിച്ചവിവരം സുനില്‍കുമാറാണ് അറിയിച്ചതെന്ന് ശശി പൊലീസിന് മൊഴി നല്‍കി. ശശിയുടെ മൊഴിയില്‍ വെച്ചൂച്ചിറ പോലീസ് അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റര്‍ ചെയ്തു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സുനില്‍ കുമാറിനെ അറസ്റ്റ് ചെയ്തത്.പൊലീസ് പറയുന്നത്: സുനിലിന്റെ സുഹൃത്തുമായി സൗമ്യയ്ക്ക് അടുപ്പമുണ്ടായിരുന്നു. ഇത് സുനിലിന് അറിയാമായിരുന്നു. സുഹൃത്തിന്റെ ഭാര്യയുടെ സ്വര്‍ണാഭരണങ്ങളും പണവും സുനില്‍ വഴി സൗമ്യയ്ക്കു കൊടുത്തിരുന്നു. സുനിലുമായി രഹസ്യ ബന്ധത്തിന് തയാറാകണമെന്നു സുഹൃത്ത് ഭാര്യയെ നിര്‍ബന്ധിച്ചതോടെ യുവതി എരുമേലി പൊലീസില്‍ പരാതി നല്‍കി. തുടര്‍ന്നാണ് സുനിലിനെ പൊലീസ് വിളിപ്പിച്ചത്. എന്നാല്‍ സംഭവം പുറത്തറിഞ്ഞാല്‍ അപമാനമാകുമെന്നു കരുതി ബുധനാഴ്ച രാത്രി സുനിലും സൗമ്യയും ജീവനൊടുക്കാന്‍ തീരുമാനിച്ചു.രാത്രി മകനുമായി സൗമ്യ ഫോണില്‍ സംസാരിച്ചിരുന്നു. ഇതിനുശേഷം സുനില്‍കുമാറാണ് ഫാനില്‍ കയര്‍ കെട്ടിക്കൊടുത്തത്. സൗമ്യയുടെ കഴുത്തില്‍ ഇടാന്‍ കുരുക്കിട്ടു കൊടുത്തതും സുനിലാണ്. യുവതിക്ക് കയറി നില്‍ക്കാന്‍ പാകത്തിന് കട്ടില്‍ ചരിച്ചിട്ടു കൊടുത്തു. സുനില്‍ മദ്യപിച്ചിരുന്നെന്ന് പൊലീസ് പറയുന്നു. സുനില്‍ വെച്ചൂച്ചിറ ഇന്‍സ്പെക്ടര്‍ ആര്‍.റോജ്, എസ്.ഐ.രതീഷ്‌കുമാര്‍ എന്നിവരാണ് അന്വേഷണം നടത്തിയത്