മുത്തങ്ങ എക്‌സൈസ് ചെക്ക്‌പോസ്റ്റില്‍ വന്‍ ലഹരി വേട്ട

Spread the love

കല്‍പ്പറ്റ: മുത്തങ്ങ എക്‌സൈസ് ചെക്ക്‌പോസ്റ്റില്‍ വന്‍ ലഹരി വേട്ട.രണ്ട് കേസുകളിലായി മാരക മയക്കുമരുന്നയ 118.80 ഗ്രാം എം.ഡി.എം എ. ( മെത്തലില്‍ ഡിയോക്‌സി മെത്താഫീറ്റമീന്‍ ) യും അഞ്ച് ഗ്രാം ചരസും പിടികൂടി. ബാഗലുരു കോഴിക്കോട് കെ.എസ്ആര്‍.ടി.സി. ഐരാവത് ബസിലെ യാത്രക്കാരനായ കോഴിക്കോട് സ്വദേശിയായ ഇത്തം പറമ്പ് വീട്ടില്‍ മിറാഷ് മാലിക് കെ.പി ( 22 )എന്നയാളില്‍ നിന്നുമാണ് എം.ഡി എം എ പിടിച്ചെടുത്തത് ‘ . എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഷെറഫുദ്ധീന്‍.ടി അറസ്റ്റ് ചെയ്തു. ഇയാളുടെ ബാഗില്‍ നിന്നുമാണ് MDMA കണ്ടെത്തിയത്. പിടിച്ചെടുത്ത MDMA ക്ക് 10 ലക്ഷം രൂപ വില വരും. കോഴിക്കോട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഹാഷിം എന്നയാളുടെ നേതൃത്വത്തിലുള്ള വലിയ ലഹരി മരുന്ന് മാഫിയ ചെറുപ്പക്കരായ ആളുകളെ സ്വാധിനിച്ച് , ലഹരി മരുന്നിന് അടിപ്പെടുത്തി , മോഹന വാഗദാനങ്ങള്‍ നല്കി പിന്നിട്ട് ഇവരെ ലഹരി കടത്തിന് ഉപയോഗിച്ചു വരുന്നതായി വ്യക്തമായിട്ടുണ്ട് . ഇങ്ങനെ മോഹന വാഗ്ദാനം നല്‍കിയതില്‍ പെട്ടുപോയ ആളാണ് പ്രതി എന്ന് പ്രാഥമിക അന്വേഷണത്തില്‍ ബോധ്യമായി .ഇങ്ങനെ പ്രവര്‍ത്തിക്കുന്ന എതാനും പേരെ കുറിച്ച് വ്യക്തമായ സുചന കിട്ടിയിട്ടുണ്ട് , ബാംഗ്ലൂര്‍ കേന്ദ്രികരിച്ചുള്ള ലഹരിമാഫിയ സംഘങ്ങള്‍ അടുത്ത കാലത്തായി കടത്തിയ നിരവധി മയക്കുമരുന്നുകള്‍ ചെക്ക്‌പോസ്റ്റില്‍ പിടിച്ചെടുത്തിട്ടുണ്ട്. പ്രതികളെ വയനാട് ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ കെ.എസ്. ഷാജി എത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു. യാത്ര ബസുകളില്‍ ലഹരി കടത്ത് വര്‍ദ്ധിച്ചതായി കണ്ട് , ചെക്ക്‌പോസ്റ്റില്‍ പരിശോധന കര്‍ശനമാക്കാന്‍ അദ്ദേഹം നിര്‍ദ്ദേശം നല്‍കി. കേസ് അനേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിക്കാനും തിരുമാനിച്ചു.പരിശോധന സംഘത്തില്‍, സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ടി. ഷറഫുദ്ധിന്‍ , പ്രിവന്റീവ് ഓഫീസര്‍ . വി.എ. ഉമ്മര്‍. പ്രിവന്റീവ് ഓഫീസര്‍ സി.വി. ഹരിദാസ് , സിവില്‍ എക്‌സൈസ് ഓഫീസര്‍ . മാനുവല്‍ ജിന്‍സണ്‍, അഖില്‍ കെ.എം എന്നിവര്‍ പങ്കെടുത്തു. പ്രതികളെ തുടര്‍ നടപടികള്‍ക്കായ് സുല്‍ത്താന്‍ ബത്തേരി റേഞ്ച് ഓഫീസിലെക്ക് കൈമാറി.മറ്റൊരു കേസില്‍ മുത്തങ്ങ എക്‌സൈസ് പോസ്റ്റില്‍ വച്ച് നടത്തിയ വാഹന പരിശോധനയില്‍ ചരസ് കൈവശം വെച്ച കുറ്റത്തിന് കര്‍ണാടക കുടക് സ്വദേശിയായ അഹമ്മദ് ബിലാല്‍ (24 ) എന്നയാളെ മുത്തങ്ങ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഷറഫുദ്ദീന്‍ .ടിയും സംഘവും ചേര്‍ന്ന് അറസ്റ്റ് ചെയ്തു.ഇയാളുടെ കൈവശത്തില്‍ നിന്നും 5 ഗ്രാം ചരസ്സ് കണ്ടെത്തി. പാര്‍ട്ടിയില്‍ പ്രിവന്റീവ് ഓഫീസര്‍മാരായ ഉമ്മര്‍ ഹരിദാസന്‍ സി വി സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ അഖില്‍ കെ എം മാനുവല്‍ ജിംസണ്‍ എന്നിവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *