മുഖ്യമന്ത്രിയുടെ കോട്ട് തയ്പ്പിച്ചവര്‍ ഊരി വയ്ക്കണമെന്ന രമേശ് ചെന്നിത്തലയുടെ പ്രസ്താവനയ്ക്ക് മറുപടിയുമായി ശശി തരൂര്‍ എംപി
മുഖ്യമന്ത്രിയുടെ കോട്ട് തയ്പ്പിച്ചവര്‍ ഊരി വയ്ക്കണമെന്ന രമേശ് ചെന്നിത്തലയുടെ പ്രസ്താവനയ്ക്ക് മറുപടിയുമായി ശശി തരൂര്‍ എംപി. മുഖ്യമന്ത്രിയുടെ കോട്ട് തയ്യാറാക്കി വെച്ചിട്ടില്ല. പറയുന്നവരോട് തന്നെ അക്കാര്യം ചോദിക്കണമെന്നും ശശി തരൂര്‍ പ്രതികരിച്ചു. അതേസമയം, എന്‍എസ്എസ് പിന്തുണച്ചതോടെ തരൂരിന്റെ രാഷ്ട്രീയഭാവി തീര്‍ന്നെന്ന് വെള്ളാപ്പള്ളി നടേശന്‍ പരിഹസിച്ചു.മുഖ്യമന്ത്രിയുടെ കോട്ട് തയ്പ്പിച്ച് വച്ചവര്‍ ഊരിവയ്ക്കണമെന്ന രമേശ് ചെന്നിത്തലയുടെ പ്രസ്താവനയ്ക്ക് ശശി തരൂരിന്റെ മറുപടി. താന്‍ മുഖ്യമന്ത്രിക്കോട്ട് തയ്പ്പിച്ചിട്ടില്ല. പറയുന്നവരോട് തന്നെ അക്കാര്യം ചോദിക്കണം. ആരെന്ത് പറഞ്ഞാലും പ്രശ്‌നമില്ല. നാട്ടുകാര്‍ തന്നെ കാണാന്‍ ആഗ്രഹിക്കുന്നതുകൊണ്ടാണ് കേരളത്തില്‍ കൂടുതല്‍ പരിപാടികളില്‍ പങ്കെടുക്കാന്‍ ക്ഷണം ലഭിക്കുന്നത്.അതേസമയം, ശശി തരൂരിനെ പരിഹസിച്ച് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ രം?ഗത്തെത്തി. എന്‍എസ്എസ് ക്ഷണിച്ചതിനാല്‍ പോയി പ്രസംഗിച്ചുവെന്നും കൂടുതല്‍ പ്രതികരിക്കാനില്ലെന്നും തരൂര്‍ വ്യക്തമാക്കി. അതേസമയം സംസ്ഥാന കോണ്‍ഗ്രസില്‍ തരൂരിന് ഇടം നല്‍കണമെന്ന് കെ.എസ്.ശബരീനാഥനും ആവശ്യപ്പെട്ടു.