പൊഴിയൂരിൽ കടൽ പരിസ്ഥിതിയുമായി ബന്ധപ്പെട്ടും ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു
സുരേഷ് നെയ്യാറ്റിൻകര
നെയ്യാറ്റിൻകര : കടൽ പരിസ്ഥിതിയുമായി ബന്ധപ്പെട്ടും ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു. പൂവ്വാർ പൊഴിയൂർ കോസ്റ്റൽ പോലീസിന്റെ നേതൃത്വത്തിൽ വിവിധ സ്കൂളുകളിലെ വിദ്യാർത്ഥികളെ സംഘടിപ്പിച്ചാണ് ബോധവൽക്കരണ ക്ലാസ് നടത്തിയത്. കടൽ പരിസ്ഥിതി ബോധവൽക്കരണത്തിനു വേണ്ടി കോസ്റ്റൽ പോലീസ് വൃക്ഷത്തൈ നട്ടു.

എച്ച്.എച്ച് .എസ് പാറശാല , എൽ.എം.എസ്.എച്ച്.എസ്.എസ് അമരവിള , ഗേൾസ് എച്ച്.എസ്.എസ് നെയ്യാറ്റിൻകര, ഗേൾസ് , എച്ച്.എസ്.എസ് പൂവാർ എന്നീ സ്കൂളുകളാണ് ബോധവൽക്കരണ ക്ലാസ്സിൽ പങ്കാളിയായത്.

ബോധവൽക്കരണ ക്ലാസ് പൊഴിയൂർ കോസ്റ്റൽ പോലീസ് സ്റ്റേഷൻ സി.ഐ എൻ . ബിജു , എസ്.ഐ പ്രേംലാൽ , എ.എസ്.ഐ അജിത് കുമാർ , എൻ.എസ്.എസ് ന്റെ പി.എ.സി മെമ്പർ ജോയിമോൻ .എഫ് , ടീച്ചർമാരായ സാംകുമാർ , അശ്വതി , സൈന Shalom Cultural centre അധികാരി ജയ്സൺ എന്നിവർ നേതൃത്വം നൽകി.