എൽഡിഎഫ് നെയ്യാറ്റിൻകര നിയോജകമണ്ഡലം കൺവെൻഷൻ നടന്നു
നെയ്യാറ്റിൻകര: എൽഡിഎഫ് നെയ്യാറ്റിൻകര നിയോജകമണ്ഡലം കൺവെൻഷൻ വൻ ബഹുജന പങ്കാളിത്തത്തോടെ എസ്എൻ ആഡിറ്റോറിയത്തിൽ നടന്നു. കൺവെൻഷൻ ആരംഭിക്കുന്നതിനു ഏറെ മുൻപേ തന്നെ ആഢിറ്റോറിയം ജനങ്ങളെക്കൊണ്ട് നിറഞ്ഞ് കവിഞ്ഞു. ആറുമണിയോടെ എത്തിച്ചേർന്ന സ്ഥാനാർത്ഥി പന്ന്യൻ രവീന്ദ്രനെ പുഷ്പ വൃഷ്ടിനത്തിയാണ് എതിരേറ്റത്. കൺവെൻഷൻ സിപിഐ ദേശീയ എക്സിക്യൂട്ടീവംഗം അഡ്വ കെ പ്രകാശ്ബാബു ഉദ്ഘാടനം ചെയ്തു. കെ ആൻസലൻ എംഎൽഎ അധ്യക്ഷനായി. സത്യൻ മുകേരി, ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണൻ, കെ ആനന്ദകുമാർ, ആട്ടുകാൽ അജി, എ എസ് ആനന്ദകുമാർ, കൊല്ലങ്കോട് രവീന്ദ്രൻ, ടി ശ്രീകുമാർ, ജി എൻ ശ്രീകുമാരൻ, മലയിൻകീഴ് ചന്ദ്രൻ നായർ, പൂജപ്പുര രാധാകഷ്ണൻ, തോമസ് ഫെർണാണ്ടസ്, തമ്പാനൂർ രാജീവ്, എസ് രാഘവൻ നായർ, കൊടങ്ങാവിള വിജയകുമാർ, ആറാലുംമൂട് മുരളീധരൻനായർ, മുരുകേശനാശാരി, കെകെ ശ്രീകുമാർ, പുന്നയ്ക്കാട് തുളസി,അരുമാനൂർക്കട സശി എന്നിവർ സംസാരിട്ടു. എ എസ് ആനന്ദകുമാർ കൺവീനറായും കെ ആൻസലൻ എം എൽ എ ചെയർമാനുമായ കമ്മിറ്റി രൂപീകരിച്ചു.