നാലര പതിറ്റാണ്ടിലേറെയായി സിനിമയിൽ സജീവമായി നിൽക്കുന്ന താരമാണ് മമ്മൂട്ടി. മലയാളം, തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി, ഇംഗ്ലീഷ് എന്നിങ്ങനെ വിവിധ ഭാഷകളിലായി നായകനായും വില്ലനായും സഹനടനായും അതിഥി താരമായുമൊക്കെ നാനൂറിലേറെ ചിത്രങ്ങൾ മമ്മൂട്ടി അഭിനയിച്ചു കഴിഞ്ഞു. മമ്മൂട്ടിയുടെ നായികമാരായി എത്തിയവരുടെ ലിസ്റ്റെടുത്താൽ ലോകസുന്ദരി ഐശ്വര്യാറായ് മുതിലിങ്ങോട്ട് നിരവധി പേരുണ്ട്. എന്നാൽ, അക്കൂട്ടത്തിൽ വേറിട്ടുനിൽക്കുന്ന രണ്ടുപേരുണ്ട്, ഒരു അമ്മയും മകളും, ഇരുവരും മമ്മൂട്ടിയുടെ