കേരള മദ്യ നിരോധന സമിതി സായാഹ്ന ധർണ്ണ നടത്തി
നെടുമങ്ങാട്: ലഹരി ഒരു രാജ്യ ദുരന്തം എന്ന വിഷയം അഞ്ചാം ക്ലാസ് മുതൽ ഉള്ള പാട്യ പദ്ധതിയിൽ ഉൾപ്പെടുത്തണമെന്ന് സർക്കാരിനോട് ആവശ്യപ്പെട്ടുകൊണ്ട് കേരള മദ്യ നിരോധന സമിതി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പഴകുറ്റി ജംഗ്ഷനിൽ സായാഹ്ന ധർണ സംഘടിപ്പിച്ചു. മാധ്യമപ്രവർത്തകൻ എൽ ആർ വിനയചന്ദ്രൻ ധർണ ഉദ്ഘാടനം ചെയ്തു. കേരള മദ്യനിരോധന സമിതി തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് നെടുമങ്ങാട് ശ്രീകുമാർഅധ്യക്ഷത വഹിച്ചു. നഗരസഭ കൗൺസിലർ സുമയ്യ മനോജ്,സംസ്ഥാന, ജില്ലഭാരവാഹികളായകെ സോമ ശേഖരൻ നായർ,മുരളീധരൻ നായർ, മുഹമ്മദ് ഇല്യാസ്, സ്റ്റാൻലി ജോൺ, പഴവിള ജലീൽ , ബൈജൂ ശ്രീധർ,സി രാജലക്ഷ്മി,ആറ്റിങ്ങൽ ശശി, പാർത്ഥസാരഥി വെമ്പായം,തേക്കട ശ്രീകുമാർ,അവനവഞ്ചേരി പ്രമോദ്, , ഉഷ രാജൻ, വൻജുവാം ഷറഫ്, ശശിധരൻ, ജ്യോതിഷൻ മോഹനൻ, ചന്തവിള ചന്ദ്രൻ, തുടങ്ങിയവർ പങ്കെടുത്തു. പുലിപ്പാറ യൂസഫ് സ്വാഗതവും, സജി ഇളവട്ടം നന്ദിയും പറഞ്ഞു…