കെജി മാരാർ ഭവൻ്റെ പാലുകാച്ചൽ ചടങ്ങ് നടന്നു
തിരുവനന്തപുരം: ബിജെപിയുടെ പുതിയ സംസ്ഥാന കാര്യാലയം കെജി മാരാർ ഭവൻ്റെ പാലുകാച്ചൽ ചടങ്ങും വിവിധ പൂജകളും നടന്നു. രാവിലെ 5 മണി മുതൽ 11 വരെ മുല്ലപ്പള്ളി ക്യഷ്ണൻ നമ്പൂതിരിയുടെ നേതൃത്വത്തിൽ വിവിധ പൂജകൾ നടന്നു. 11.30 നായിരുന്നു പാലുകാച്ചൽ. ഏഴു പിന്നാക്ക വിഭാഗത്തിൽപ്പെട്ട സ്ത്രീകളായിരുന്നു പാലുകാച്ചൽ ചടങ്ങ് നടത്തിയത്. സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ ചടങ്ങുകൾക്ക് നേതൃത്വം നൽകി. സംസ്ഥാന കാര്യാലയത്തിൻ്റെ നിർമ്മാണ പ്രവർത്തനത്തിന് നേതൃത്വം നൽകിയവരെ സംസ്ഥാന അദ്ധ്യക്ഷൻ ചടങ്ങിൽ ആദരിച്ചു. പൂർണമായും കേരളീയ വാസ്തുവിദ്യയിൽ നിർമ്മിച്ച കെജി മാരാർ ഭവൻ പ്രകൃതിസൗഹൃദ കെട്ടിടമാണ്. എല്ലാ മുറികളിലും പ്രകാശവും വായുവും കടക്കുന്ന രീതിയിലാണ് ഓഫീസിൻ്റെ നിർമ്മാണം. മഴവെള്ളം സംഭരിക്കാനുള്ള അകത്തളവും താമരക്കുളവുമാണ് ഓഫീസിൻ്റെ മറ്റൊരു പ്രത്യേകത. കണ്ണൂർ കല്ലുകൊണ്ടാണ് ഓഫീസ് നിർമ്മിച്ചത്. മുകൾഭാഗം പൂർണമായും തടികൊണ്ടാണ് നിർമ്മിച്ചത്. ആറു നിലകളുള്ള കെട്ടിടത്തിൽ താഴത്തെ രണ്ട് നിലകൾ പൂർണമായും പാർക്കിംഗിന് വേണ്ടിയുള്ളതാണ്. സി.ശിവൻകുട്ടി, ഇ.കൃഷ്ണദാസ്, എംപി രാജഗോപാൽ, കെ.രഞ്ജിത്ത് എന്നിവരായിരുന്നു കെട്ടിടം കമ്മിറ്റി അംഗങ്ങൾ. കേന്ദ്ര വിദേശ- പാർലമെൻ്ററികാര്യ മന്ത്രി വി.മുരളീധരൻ, സ്വാമി ഗുരുരത്നം ജ്ജാന തപസി, സ്വാമി അശ്വതി തിരുനാൾ, സ്വാമി സാന്ദ്രാനന്ദ, രാജ് മോഹൻ, സംഗീത് കുമാർ, മുരുഗൻ പിആർഎസ്, കാർത്തികേയൻ നായർ, ഡോ.ഹരീന്ദ്രൻ, ശിവൻകുട്ടി എസ്കെ ഹോസ്പിറ്റൽ, ബിജു പുന്നൂസ്, ഫൈസൽ ഖാൻ നിംസ് ഹോസ്പിറ്റൽ, ജോർജ് ഓണക്കൂർ, മാധവൻ നായർ ഐഎസ്ആർഒ മുൻ ചെയർമാൻ, രഘു ചന്ദ്രൻ നായർ ചേംമ്പർ ഓഫ് കോമേഴ്സ്രഞ്ജിത്ത് കാർത്തികേയൻ, എബ്രഹാം ചേംബർ ഓഫ് കോമേഴ്സ്, പെരിങ്ങമല രാമചന്ദ്രൻ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി, വൈ.വിജയൻ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി, ഇഎം നജീബ് കിംസ് ഹോസ്പിറ്റൽ, ശിവജി ജഗനാഥൻ ചെയർമാൻ ശിവജി ഗ്രൂപ്പ്, ഉപേന്ദ്രൻ കോൺട്രക്റ്റർ, പത്മശ്രീ ശങ്കർ ജയശേഖരൻ നായർമുൻ എഒ ശ്രീപത്മനാഭ സ്വാമി ക്ഷേത്രംസംവിധായകൻ ശ്യാമപ്രസാദ്, രംഗനാഥൻ, മോഹൻ ദാസ്, റാണി മോഹൻദാസ്, ഗോപിനാഥ് മുതുകാട്, മണിയൻ പിള്ള രാജു, ശ്രീകാന്ത് എസ്എഫ്എസ് ബിൽഡേഴ്സ്, കൃഷ്ണകുമാർ നികുജ്ഞം ബിൽഡേഴ്സ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ബിജെപി അഖിലേന്ത്യാ ഉപാദ്ധ്യക്ഷൻ എപി അബ്ദുള്ളക്കുട്ടി, മുൻ സംസ്ഥാന അദ്ധ്യക്ഷൻമാരായ ഒ.രാജഗോപാൽ, സികെ പദ്മനാഭൻ, പികെ കൃഷ്ണദാസ്, കുമ്മനം രാജശേഖരൻ, ആർഎസ്എസ് പ്രാന്ത പ്രചാരക് എസ്.സുദർശൻ, പ്രാന്തകാര്യവാഹ് പി.എൻ ഈശ്വരൻ എന്നിവരുമുണ്ടായിരുന്നു.