അലങ്കാര ചെടികൾ മോഷണം നടത്തുന്ന യുവാവിനെ നെയ്യാറ്റിൻകര പോലീസ് പിടികൂടി
സ
നെയ്യാറ്റിൻകര : 2 ലക്ഷം രൂപ വിലവരുന്ന ആന്തൂറിയം അലങ്കാര ചെടി മോഷ്ടിച്ച യുവാവിനെ നെയ്യാറ്റിൻകര പോലീസ് പിടികൂടി. കൊല്ലം ചവറ സ്വദേശിയായ വിനീത് ക്ലീറ്റസ് (28) നെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. നെയ്യാറ്റിൻകര അമരവിള മഞ്ചാംകുഴി വിസിനിയിൽ ജപമണി എന്ന റിട്ടയേർഡ് IRE ഉദ്യോഗസ്ഥന്റെ വീട്ടിലെ ഗ്രീൻ ഹൗസ്സിൽ ജപമണിയുടെ ഭാര്യയായ വാസിനി ഭായി പുതുതായി വികസിപ്പിച്ചെടുത്ത് പരിപാലിച്ചുവന്നിരുന്ന വിവിധയിനത്തിൽപ്പെട്ടതുമായ 200-ഓളം ആന്തൂറിയം ചെടികളെയാണ് പ്രതി സ്ത്രീകളുടെ വേഷം ധരിച്ച് മോഷണം നടത്തിയത്.അലങ്കര ചെടികളുടെ പരിപാലത്തിന് 2017 – ൽരാഷ്ട്രപതിയുടെ അവാർഡ് നേടിയ വ്യക്തികൂടിയാണ് അമരവിള സ്വദേശിയായ ജപമണിയും ഭാര്യയും . പ്രതി 03-11-2021 ലും 05-08- 2022 ലുമാണ് ജപമണിയുടെ വീട്ടിൽ നിന്ന് അലങ്കാര ചെടികൾ മോഷണം നടത്തിയിട്ടുണ്ട്. അതേസമയം ജപമണിയുടെ വീട്ടിൽ നിന്നും പ്രതി മോഷണം നടത്തുന്ന cctv ദ്യശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പോലീസിന് പിടികൂടാൻ കഴിഞ്ഞത്.നെയ്യാറ്റിൻകര പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ സി.സി പ്രതാപ ചന്ദ്രന്റെ നേതൃത്വത്തിൽ , സബ്ബ് ഇൻസ്പെക്ടർ ആർ , സജീവ് , അസി പോലീസ് സബ്ബ് ഇൻസ്പെക്ടർമാരായ സുരേഷ് കുമാർ , അജിത കുമാരി , സിവിൽ പോലീസ് ഓഫീസർ രതീഷ് എ.കെ തുടങ്ങിയവർ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കണ്ടെത്തി അറസ്റ്റ് ചെയ്തത് . നിലവിൽ പ്രതിയെ നെയ്യാറ്റിൻകര കോടതിയിൽ മുമ്പാകെ ഹാജരാക്കി റിമാൻഡ് ചെയ്തു . പ്രതി സമാന സ്വഭാവമുളള കൂടുതൽ കുറ്റകൃത്യങ്ങൾക്ക് മുമ്പും ഉൾപ്പെട്ടിട്ടുള്ളതായി അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്.